മുലദ്ദ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥിനിക്ക് ദുബൈ സർക്കാറിെൻറ ഗോൾഡൻ വിസ
text_fieldsനൂറുദ്ദീൻ മുസന്ന
മുസന്ന: മുലദ്ദ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥിനിക്ക് ദുബൈ സർക്കാറിെൻറ ഗോൾഡൻ വിസ. സകൂളിലെ ആദ്യകാല വിദ്യാർഥിനിയായ പൊന്നാനി സ്വദേശിനി സബീറ അബൂബക്കറിനാണ് പ്രത്യേക കഴിവുള്ള വ്യക്തികൾക്ക് നൽകുന്ന വിഭാഗത്തിൽ 10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നത്.
ഒമാനിലും കുറച്ചുകാലം കേരളത്തിലുമായായിരുന്നു സബീറയുടെ സ്കൂൾ പഠനം. കലാകായിക രംഗത്ത് മികവ് തെളിയിച്ചിട്ടുണ്ട്. ഒമാനിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിെല കൊടകര സഹൃദയ എൻജിനീയറിങ് കോളജിൽനിന്ന് ബയോ ടെക്നോളജിയിൽ ബി.ടെക് പൂർത്തിയാക്കുകയും ഇവിടെ തന്നെ കുറച്ചു കാലം ലെക്ചററായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പിന്നീട് വിവാഹത്തിനുശേഷം ദുബൈയിൽ എത്തുകയും പഠനത്തിന് മുൻഗണന നൽകുകയുമായിരുന്നു.
പിന്നീട് വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുകയും ചെയ്തു. പൊന്നാനി സ്വദേശി കൊല്ലാകനത്ത് അബൂബക്കറിെൻറയും അവറാൻ കുട്ടി മുസ്ലിയാരകത്ത് നഫീസ ബീവിയുടെയും മകളാണ്.
വടക്കാഞ്ചേരി സ്വദേശി ഹാരിസ് മുഹമ്മദാണ് ഭർത്താവ്. രണ്ട് കുട്ടികളുണ്ട്. സാജിദ, റിയാസ്, സൽവാ, റഈസ എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.