Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരു​ചി​യു​ടെ...

രു​ചി​യു​ടെ മ​ഹാ​​മേ​ള​ത്തി​ന് താ​ളം മു​റു​കു​ന്നു; ഇ​നി സെ​മി അ​ങ്കം

text_fields
bookmark_border
Gulf madhyamam dum dum biriyani fest
cancel
camera_alt

ഗ​ൾ​ഫ് മാ​ധ്യ​മം‘​ദം ദം ​ബി​രി​യാ​ണി’ ഫെ​സ്റ്റ​ു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സം​ഘാ​ട​ക​ർ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ

വി​ശ​ദീ​ക​രി​ക്കു​ന്നു

മ​സ്ക​ത്ത്: മ​സ്ക​ത്ത്: ഒ​മാ​നി​ലെ മി​ക​ച്ച ബി​രി​യാ​ണി പാ​ച​ക വി​ദ​ഗ്ധ​രെ ക​ണ്ടെ​ത്താ​നാ​യി ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്റെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മാ​യ ‘മീ ​ഫ്ര​ണ്ട്’ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ദം ​ദം ബി​രി​യാ​ണി’ ഫെ​സ്റ്റി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​മാ​നി​​ലെ ഏ​റ്റ​വും വ​ലി​യ ബി​രി​യാ​ണി കു​ക്കി​ങ് ​കോ​ണ്ട​സ്റ്റാ​യ 'ദം ​ദം ബി ​രി​യാ​ണി ഫെ​സ്റ്റ്’ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ന്റെ ആ​ദ്യ ഘ​ട്ട​മാ​യ ര​ജി​സ്ട്രേ​ഷ​നും പാ​ച​ക കു​റി​പ്പ് സ​മ​ർ​പ്പി​ക്ക​ലും ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി.​മി​ക​ച്ച ​പ്ര​തി​ക​ര​ണ​മാ​ണ് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള വി​വി​ധ രാ​ജ്യ​ക്കാ​രി​ൽ​നി​ന്ന് ല​ഭി​ച്ച​ത്. ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 50പേ​​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സെ​മി​ഫൈ​ന​ൽ മ​ത്സ​രം ഫെ​ബ്രു​വ​രി 14ന് ​ന​ട​ക്കും. മ

​ത്സ​ര​ത്തി​ന്റെ സ്വ​ഭാ​വ​വും മ​റ്റും ‘ഗ​ൾ​ഫ് മാ​ധ്യ​മം പ​ത്ര​ത്തി​ലൂ​​ടെ​യും അ​തി​ന്റെ സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​​ടെ​യു പി​ന്നീ​ട് അി​റി​യി​ക്കും. ര​ണ്ടാം​ഘ​ട്ട മ​ത്സ​ര​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 20പേ​രെ ഉ​ൾ​പ്പെ​ടു​ത്തി മെ​ഗാ​​ഫൈ​ന​ൽ മ​ത്സ​രം 21ന് ​മ​സ്ക​ത്ത് ബൗ​ശ​ർ ഫു​ട്ബാ​ൾ ക്ല​ബ്ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.​ലൈ​വ് കു​ക്കി​ങ്ങാ​യി​ട്ടാ​യി​രി​ക്കും ​ഗ്രാ​ൻ​ഡ് ഫി​നാ​ലെ അ​ര​​ങ്ങേ​റു​ക.

'ദം ​ദം ബി ​രി​യാ​ണി ഫെ​സ്റ്റി’​ൽ വി​ജ​യി​​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് നാ​ലാ​യി​രം റി​യാ​ലി​ന്റെ സ​മ്മാ​ന​ങ്ങ​ൾ ആ​ണ്.​സെ​മി​ഫൈ​ന​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.​പ്ര​മു​ഖ പാ​ച​ക വി​ദ​ഗ്ധ​ൻ ഷെ​ഫ് സു​രേ​ഷ് പി​ള്ള, പാ​ച​ക വി​ദ​ഗ്ധ ആ​ബി​ദ റ​ഷീ​ദ്, കു​ടും​ബ​ങ്ങ​ളു​ടെ ഇ​ഷ്ട​താ​ര​വും അ​വ​താ​ര​ക​നു​മാ​യ രാ​ജ് ക​ലേ​ഷ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന ജൂ​റി പാ​ന​ലാ​കും അ​ന്തി​മ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ന​മ്മു​ടെ വീ​ട്ട​ക​ങ്ങ​ളി​ലു​ണ്ടാ​ക്കു​ന്ന ബി​രി​യാ​ണി​യു​ടെ രൂ​ചി​ക്കൂ​ട്ട് ലോ​ക​ത്തെ അ​റി​യി​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് 'ദം ​ദം ബി ​രി​യാ​ണി ഫെ​സ്റ്റി​ലൂ​ടെ കൈ​വ​ന്നി​രി​ക്കു​ന്ന​ത്.

മ​സ്ക​ത്തി​ന്റെ മ​ഹാ​രു​ചി മേ​ള​യി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ‘ദം​ദം സ്റ്റാ​ർ’ പ​ട്ട​മാ​ണ് ന​ൽ​കു​ക. കേ​ര​ള​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ ‘ദം​ദം ബി​രി​യാ​ണി ഫെ​സ്റ്റ്’ ഒ​മാ​നി​ലും സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.​ബി​രി​യാ​ണി​യു​ടെ രു​ചി വൈ​വി​ധ്യ​ങ്ങ​ൾ സു​ൽ​ത്താ​നേ​റ്റി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും സം​ഘാ​ട​ക​ക​ർ പ​റ​ഞ്ഞു.

ഗ്രാ​ൻ​ഡ് ഫി​ന​ലെ ന​ട​ക്കു​ന്ന ആ​ഘോ​ഷ രാ​വി​ന് മാ​റ്റ് കൂ​ട്ടാ​നാ​യി ഗാ​യ​ക​രാ​യ അ​ക്ബ​ർ ഖാ​ൻ, ദാ​ന റാ​സി​ക്ക് എ​ന്നി​വ​രു​ടെ സം​ഗീ​ത ബാ​ൻ​ഡു​മു​ണ്ടാ​കും. കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന ഗെ​യിം ​ഷോ​ക​ൾ,മെ​ഹ​ന്തി ഫെ​സ്റ്റ്, കി​ഡ്സ് കോ​ർ​ണ​റു​ക​ൾ, ക​ണ്ണൂ​ർ വി​ഭ​വ​ങ്ങ​ളു​ടെ​ത​ട​ക്ക​മു​ള്ള ഫു​ഡ്സ്റ്റാ​ളു​ക​ൾ എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​ങ്ങ​ളാ​യ വി​നോ​ദ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ഷാ​ഹി ഫു​ഡ്സ് ആ​ൻ​ഡ് സ്പൈ​സ​സ് മു​ഖ്യ പ്രാ​യോ​ജ​രാ​കു​ന്ന പ​രി​പാ​ടി​യി​ൽ സൗ​ന്ദ​ര്യ വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഓ​ൺ​ലൈ​ൻ വി​ത​ര​ണ​ക്കാ​രാ​ത സൂ​ഖ് റി​മ ഡോ​ട്ട് കോം(WWW.SOUQRIMA.COM), ​ബ​ദ​ർ അ​ൽ സ​മ ഹോ​സ്പി​റ്റ​ൽ, ഫു​ഡ്‍ലാ​ൻ​ഡ്സ് റ​സ്റ്റ​റ​ന്റ്, ബി​സ്മി ജീ​ര​ക​ശാ​ല റൈ​സ്, ജി ​ഗോ​ൾ​ഡ്, ഡെ​ൽ​റ്റ ഫാ​ർ​മ​സി, അ​ൽ ഫാ​വ് പൗ​ൾ​ട്രി, ജീ​പാ​സ്-​റോ​യ​ൽ ഫോ​ർ​ഡ്, ഗ​ൾ​ഫ് ആ​ർ​ട്ട് എ​ന്നി​വ​രാ​ണ് സ​ഹ​സ്​​പോ​ൺ​സ​ർ​മാ​ർ. ഇ​ന്റ​ലി​ജ​ൻ​റ് ഇ​വ​ൻാ​ണ് പ​രി​പാ​ടി​യു​ടെ കോ​ർ​ഡി​നേ​റ്റ​ർ.

ഗ​ൾ​ഫ് മാ​ധ്യ​മം ഒ​മാ​ൻ റ​സി​ഡ​ൻ്റ് മാ​നേ​ജ​ർ അ​ഫ്സ​ൽ അ​ഹ​മ്മ​ദ്,ഗ​ൾ​ഫ് മാ​ധ്യ​മം ഒ​മാ​ൻ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദീ​ൻ, ഷാ​ഹി ഫു​ഡ്സ് ആ​ൻ​ഡ് സ്പൈ​സ​സ് സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് ബ​ദ​ർ മു​നീ​ർ, ഷാ​ഹി ഫു​ഡ്സ് ആ​ൻ​ഡ് സ്പൈ​സ​സ് അ​സി​സ്റ്റ​ന്റ് സെ​യി​ൽ​സ് മാ​നേ​ജ​ർ വ​സീം അ​ഷ്റ​ഫ്, സൂ​ഖ് റി​മ മ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പി. ​അ​ഫ്സ​ൽ, ഫു​ഡ്‍ലാ​ന്റ്സ് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഉ​സ്മാ​ൻ ഫാ​സി​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsGulf madhyamamMe Friend'Dum Dum Biryani' fest
News Summary - 'Dum Dum Biryani' fest organized by 'Me Friend'
Next Story