വ്യാജ ഹജ്ജ് ഒാപറേറ്റർമാരുടെ വലയിൽ വീഴരുതെന്ന് ഒൗഖാഫ്
text_fieldsമസ്കത്ത്: ഇൗ വർഷം വിശുദ്ധ ഹജ്ജ് കർമത്തിന് തെരഞ്ഞെടുക്കപ്പെട്ടവർ അംഗീകൃത ഒാപറേറ്റർമാരെ മാത്രമേ തെരഞ്ഞെടുക്കാൻ പാടുള്ളൂവെന്നും വ്യാജ ഒാപേററ്റർമാരുടെ വലയിൽ വീഴരുതെന്നും ഒൗഖാഫ് മതകാര്യ മന്ത്രാലയം വക്താവ് മുന്നറിയിപ്പ് നൽകി. ഇൗ 61 കമ്പനികൾക്ക് മാത്രമാണ് ഹജ്ജ് തീർഥാടകരെ കൊണ്ടുപോകുന്നതിന് ലൈസൻസ് ലഭിച്ചിട്ടുള്ളത്.
മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ ഇ-രജിസ്ട്രേഷൻ സംവിധാനം ഉപയോഗിച്ച് അംഗീകൃത ഒാപറേറ്റർമാരെ തെരഞ്ഞെടുക്കാൻ സാധിക്കും. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി നിരവധി തീർഥാടകരാണ് വ്യാജ ഒാപേററ്റമാർ മൂലം കബളിപ്പിക്കപ്പെട്ടത്. അതിനാൽ, തീർഥാടകർ ജാഗ്രത പുലർത്തണമെന്നും വക്താവ് അറിയിച്ചു. സൗദി ഹജ്ജ് േക്വാട്ട വർധിപ്പിച്ചതിനെ തുടർന്ന് ഇൗ വർഷം 14,000 പേർക്കാണ് ഒമാനിൽനിന്ന് ഹജ്ജ്കർമം നിർവഹിക്കാൻ അനുമതി ലഭിച്ചത്.
വ്യാജ ഹജ്ജ് ഒാപറേറ്റർമാർ തീർഥാടകരെ കബളിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കഴിഞ്ഞവർഷം മുതലാണ് ഇ-രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചത്. 2015ൽ ഒാപേററ്റർമാർ വ്യാജ പെർമിറ്റ് നൽകി കബളിപ്പിച്ചതിനാൽ 753 തീർഥാടകർക്ക് സൗദി അതിർത്തിയിൽനിന്ന് തിരികെ പോരേണ്ടിവന്നിരുന്നു. ഇൗ സംഭവത്തിൽ ഉൾപ്പെട്ട 11 ഒാപറേറ്റർമാർക്ക് തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കഴിഞ്ഞവർഷം മുതൽ ഇ-രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.