വികസന പാതയിൽ ചിറകു വിടർത്തി ദുകം വിമാനത്താവളം
text_fieldsമസ്കത്ത്: നാടിന് സമർപ്പിച്ചിട്ട് ഇന്നേക്ക് നാലുവർഷം പൂർത്തിയാകുമ്പോൾ വികസന പാതയിലേക്ക് ചിറകു വിടർത്തി പറക്കുകയാണ് ദുകം വിമാനത്താവളം. 2019 ജനുവരി 14നായിരുന്നു വിമാനത്താവളത്തിന്റെ ഉദ്ഘാടനം. ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ വളർച്ചക്കൊപ്പം വിമാനത്താവളവും സമഗ്ര മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാറിന്റെ എല്ലാ പദ്ധതികൾക്കും വിമാനത്താവളം ഏറെ സഹായകമാണ്. സാമ്പത്തിക വിനോദ സഞ്ചാര മേഖലക്കും വിമാനത്താവളം വലിയ പ്രോത്സാഹനമാണ്.
നിക്ഷേപകർക്കും വ്യക്തികൾക്കും വലിയ സഹായമാവുന്നുണ്ട്. ദുകം മേഖലയിൽ കൂടുതൽ നിക്ഷേപ, വിനോദ സഞ്ചാര പദ്ധതികൾ നടപ്പാകുമ്പോൾ വിമാനത്താവളം അതിലെ വലിയ കണ്ണിയായി മാറും. വിമാനത്താവളത്തിൽ വാർത്തവിനിമയം, വിവരസാേങ്കതിക വിദ്യ, സുരക്ഷ നിരീക്ഷണ സംവിധാനം, നാവിഗേഷൻ സിസ്റ്റം എന്നിവക്കെല്ലാം പുതിയ സാേങ്കതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിൽ ഒരു വർഷം അര ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സംവിധാനമാണുള്ളത്. 273 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വിമാനത്താവളം നിലകൊള്ളുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനം വരെ 544 വിമാനങ്ങളിലായി 54,588 യാത്രക്കാരാണ് ദുകമിനെ ആശ്രയിച്ചത്. 2021ലെ ഇക്കാലയളവില്‍ 518 വിമാനങ്ങളിലായി 39,159 യാത്രക്കാരാണ് ദുകമിലൂടെ യാത്ര ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.