ദുകമിൽ എസ്.ക്യു.യു ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിക്കുന്നു
text_fieldsമസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ സുൽത്താൻ ഖാബൂസ് സർവകലാശാലയുടെ കീ ഴിൽ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കേന്ദ്രങ് ങൾ സ്ഥാപിക്കുന്നതിന് ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച ധാരണപത്രം സെസാദ് അധികൃതരുമായി ഒപ്പുവെച്ചു. ദുകം പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റി ചെയർമാൻ യഹ്യാ ബിൻ സൈദ് അൽ ജാബ്രിയും സർവകലാശാല വൈസ് ചാൻസലർ ഡോ. അലി ബിൻ സൗദ് ബിമാനിയുമാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്.
ധാരണപ്രകാരം 20,000 സ്ക്വയർ മീറ്റർ സ്ഥലമാണ് പദ്ധതിക്കായി അനുവദിക്കുക. സമുദ്രത്തിലെ ജീവജാലങ്ങൾ, സമുദ്ര ഗതാഗതം, ദുരന്തങ്ങളും ഭൂചലനവും, സാംസ്കാരികം, സാമൂഹികം, സാമ്പത്തിക -വ്യവസായ പഠനം, പുനരുപയോഗിക്കാവുന്ന ഉൗർജം, ടെലികമ്യൂണിക്കേഷൻസ്, റിമോട്ട് സെൻസിങ് തുടങ്ങിയ മേഖലകളിലെ ഗവേഷണകേന്ദ്രങ്ങളാകും ഇവിടെ സ്ഥാപിക്കുക. വിവിധ തലങ്ങളിലുള്ള അക്കാദമീഷ്യൻമാർ, ഗവേഷകർ, ശാസ്ത്രജ്ഞർ, ബിരുദ വിദ്യാർഥികൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടാകും കേന്ദ്രം പ്രവർത്തിക്കുക. 10 ലക്ഷം റിയാൽ ചെലവുവരുന്ന കേന്ദ്രങ്ങളുടെ നിർമാണം അടുത്ത വർഷം ആരംഭിക്കും. 2022ഒാടെ ഇവ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യഘട്ടത്തിൽ 50 തൊഴിലവസരങ്ങളാകും ലഭ്യമാവുക. ഗവേഷണ പദ്ധതികൾ വർധിക്കുന്നതിനനുസരിച്ച് കൂടുതൽ തൊഴിലവസരം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.