ദുകമിലെ അടിസ്ഥാന സൗകര്യ വികസനം: കരാറുകൾ ഒപ്പിട്ടു
text_fieldsമസ്കത്ത്: ദുകമിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ആറ് കരാറുകളിൽ പ്രത്യേക സാമ്പത്തിക മേഖല ഡയറക്ടർ ബോർഡ് ചെയർമാൻ യാഹ്യാ ബിൻ സൈദ് ബിൻ അബ്ദുല്ല അ ൽ ജാബ്രിയും ഒപ്പുവെച്ചു. ദുകം തുറമുഖത്തെ ലോജിസ്റ്റിക്സ് മേഖലയിലെ ഭൂമി നിരപ്പാ ക്കൽ, റോക് ഗാർഡൻ മേഖലയിലെ ഉൾറോഡുകളുടെ രൂപകൽപനയും മേൽനോട്ടവുമായി ബന്ധപ് പെട്ട കൺസൾട്ടൻസി സേവനം, സുൽത്താൻ സൈദ് ബിൻ തൈമൂർ റോഡ് േപ്രാജക്ടിെൻറ രണ്ടാം പാക ്കേജിെൻറ രൂപകൽപനയും മേൽനോട്ടവും സംബന്ധിച്ച കൺസൽട്ടൻസി സേവനം എന്നിവയാണ് കരാറുകളിൽ മൂന്നെണ്ണം.
ദുകം വിമാനത്താവളത്തെയും റാസ് മർകസിനെയും ബന്ധിപ്പിച്ചുള്ള റോഡിെൻറ രൂപകൽപന സംബന്ധിച്ച കൺസൽട്ടൻസി സേവനം, ദുകമിൽ മലിനജല സംസ്കരണ പ്ലാൻറിെൻറ രൂപകൽപനയും നിർമാണവും ദുകമിലെ വിളക്കുകാലുകളുടെ പ്രവർത്തനവും അറ്റകുറ്റപ്പണിയും എന്നിവയാണ് മറ്റ് അടിസ്ഥാന സൗകര്യ വികസന കരാറുകൾ.
ദുകം തുറമുഖത്തെ ലോജിസ്റ്റിക്സ് മേഖലയിലെ 5.5 ഹെക്ടർ സ്ഥലം നികത്തുന്നതിനായുള്ള കരാർ അൽ ബുസ്താൻ കൺസ്ട്രക്ഷൻ കമ്പനിയുമായാണ് ഒപ്പിട്ടത്. ആദ്യഘട്ടത്തിൽ 65 ഹെക്ടർ ഭൂമി നികത്തിയെടുക്കുന്ന ജോലി ആരംഭിച്ചിരുന്നു. മൊത്തം ആയിരം ഹെക്ടർ ഭൂമിയാണ് നികത്തിയെടുക്കുന്നത്. ദുകം തുറമുഖത്തിെൻറ സാമീപ്യം നിമിത്തം ചരക്കുഗതാഗത മേഖലയിലെ വർധിച്ച നിേക്ഷപം മുൻനിർത്തിയാണ് ഭൂമി നികത്തുന്നത്.
ദുകമിലെ വാണിജ്യ മേഖലയായ റോക്ക് ഗാർഡൻ ഡിസ്ട്രിക്ടിലെ 13 കിലോമീറ്റർ വരുന്ന ഉൾറോഡുകളുടെ രൂപകൽപനയും നടത്തിപ്പും സംബന്ധിച്ച കരാർ എ.എ വാൻഡ് പാർട്ണേഴ്സ് കൺസൽട്ടിങ് എൻജിനീയേഴ്സ് എന്ന സ്ഥാപനവുമായാണ് ഒപ്പുവെച്ചത്. 34,000 സ്ക്വയർ മീറ്റർ വരുന്ന പാർക്കിങ് മേഖലയെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഇൗ റോഡ്. നിക്ഷേപകർ കൂടുതലായി ഇൗ മേഖലയിൽ വാണിജ്യ, താമസ കെട്ടിടങ്ങൾ നിർമിച്ചുവരുന്നുണ്ട്.
സുൽത്താൻ സൈദ് ബിൻ തൈമൂർ റോഡിെൻറ രണ്ടാം പാക്കേജിൽ ഉൾപ്പെടുത്തി 14 കിലോമീറ്റർ റോഡാണ് നിർമിക്കുക. 51 കിലോമീറ്ററാണ് ദുകം വിമാനത്താവളത്തിൽനിന്ന് റാസ് അൽ മർകസിലേക്കുള്ള റോഡിെൻറ നീളം. ദുകമിലെ മലിനജല സംസ്കരണ പ്ലാൻറ് കരാർ നൽകി 24 മാസത്തിനുള്ളിൽ പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ പ്രതിദിനം 2500 ക്യുബിക് മീറ്റർ ജലം ഇവിടെ സംസ്കരിക്കാൻ ശേഷിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.