ദുകം തുറമുഖത്തിെൻറ ആദ്യഘട്ടം അടുത്തവർഷം ജൂണോടെ പൂർത്തിയാകും
text_fieldsമസ്കത്ത്: ദുകം തുറമുഖത്തിെൻറ ആദ്യഘട്ടം അടുത്ത വർഷം ജൂണോടെ പൂർത്തിയാകും. വിവിധോദ്ദേശ്യ ടെർമിനൽ, ഡ്രൈ ബൾക്ക് ടെർമിനൽ, ഏർലി ഒാപറേഷൻസ് കണ്ടെയിനർ ടെർമിനൽ തുടങ്ങി തുറമുഖത്തിെൻറ പ്രവർത്തനങ്ങൾക്ക് അനിവാര്യമായ എല്ലാം ആദ്യഘട്ടത്തിൽ പൂർത്തിയാകും. തുടർന്ന് രണ്ടാം ഘട്ടത്തിെൻറ നിർമാണമാരംഭിക്കും. 2025-30 സമയത്തിൽ രണ്ടാംഘട്ടം പൂർത്തിയാക്കുമെന്ന് പോർട്ട് ഒാപറേഷൻസ് മേധാവി ജോൺ വാൻഹോവ് പറഞ്ഞു. മസ്കത്തിൽ ദുകം പോർട്ടിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ലോജിസ്റ്റിക്സ് സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വദേശി തൊഴിലാളികളെ ഇൗ വർഷത്തിെൻറ മൂന്ന്, നാല് പാദങ്ങളിലായി ജോലിക്ക് എടുക്കും. റോയൽ ഒമാൻ പൊലീസുമായി ചേർന്ന് കസ്റ്റംസ് സംവിധാനമായ ബയാൻ നടപ്പിലാക്കിയിട്ടുണ്ട്. നടപടിക്രമങ്ങൾ ഒാൺലൈനായി ചെയ്യാൻ കഴിയുമെന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണെന്നും വാൻഹോവ് പറഞ്ഞു. ആദ്യഘട്ടത്തിൽ ചരക്കുഗതാഗതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് 65 ഹെക്ടർ സ്ഥലം നീക്കിവെച്ചിട്ടുണ്ട്.
ഇൗ സ്ഥലം പാട്ടത്തിനായി കൈമാറുന്ന പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ഇവിടത്തെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഇൗ വർഷം പകുതിയോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ എണ്ണ, പ്രകൃതി വാതക മേഖലയുമായി ബന്ധപ്പെട്ട കയറ്റിറക്കുമതികളാണ് ദുകമിൽ കൂടുതലായി നടക്കുന്നത്. ഖനന മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതലായി ആരംഭിക്കാൻ നടപടികൾ നടന്നുവരുകയാണ്. ചുണ്ണാമ്പുകല്ലിെൻറ കയറ്റുമതിയാണ് ഒടുവിൽ ആരംഭിച്ചത്. ഇതിനകം ഏഴ് കപ്പലുകൾ ചുണ്ണാമ്പുകല്ലുമായി വിദേശ രാഷ്ട്രങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ദുകമിലേക്ക് കൂടുതൽ കപ്പലുകളെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയം കണ്ടുവരുന്നതായി തുറമുഖം കമേഴ്സ്യൽ ഡയറക്ടർ എർവിൻ മോർെട്ടൽമാൻ പറഞ്ഞു. അമേരിക്ക, ബ്രിട്ടൻ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള കപ്പലുകൾ ദുകമിൽ എത്തിയിട്ടുണ്ട്. പി.ഡി.ഒയുമായി ബന്ധപ്പെട്ട 40 ശതമാനം സാധനങ്ങൾ ദുകം തുറമുഖത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ നൂറു ശതമാനമാക്കുകയാണ് ലക്ഷ്യമെന്ന് മോർെട്ടൽമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.