പൊടിക്കാറ്റ്: ഒമാനെ കാര്യമായി ബാധിക്കില്ല
text_fieldsമസ്കത്ത്: ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ ജനജീവിതം ദുസ്സഹമാക്കി അടിച്ച് വീശുന്ന പൊടിക്കാറ്റ് ഒമാനെ കാര്യമായി ബാധിക്കില്ലെന്ന് കാലാവസഥാ നിരീക്ഷകർ.
എന്നാൽ രാജ്യത്തെ ചില ഭാഗങ്ങളിൽ പൊടി കാറ്റിന് സാധ്യതയുണ്ടെങ്കിലും ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കില്ല. അറബിക്കടൽ തീരത്തും മുസന്ദത്തിന്റെ പടിഞ്ഞാറൻ തീരങ്ങളിലും മൂടൽ മഞ്ഞും പൊടി പടലങ്ങൾ ഉയരുന്നതും കാരണം കാഴ്ചാ പരിധി കുറയാൻ സാധ്യതയുണ്ട്. എന്നാൽ, മർമൂണിലും മറ്റ് തുറന്ന പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്. മിക്ക ഭാഗങ്ങളിൽ ആകാശം തെളിഞ്ഞതയിരിക്കും.
തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ രാത്രി വൈകിയും പുലർച്ചെയും മൂടൽ മഞ്ഞിനും സാധ്യതയുണ്ട്. അതിനാൽ ഈ മേഖലകളിൽ അതിരാവിലെയും അർധ രാത്രിക്ക് ശേഷവും വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. മൂടൽ മഞ്ഞ് കാരണം ദൂരക്കാഴ്ച കുറയുന്നത് വാഹന അപകടങ്ങൾക്ക് കാരണമാവും.
കഴിഞ്ഞ ദിവസങ്ങളിൽ ഒമാന്റെ പല ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെട്ടെങ്കിലും വരും ദിവസങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് കുറയാൻ സാധ്യതയുണ്ട്. മിക്ക ഗവർണറേറ്റുകളിലും കുറഞ്ഞ താപനില 40 ഡിഗ്രി സെൾഷ്യസും കൂടിയ താപനില 44 ഡിഗ്രിയും ആവാനാണ് സാധ്യത. മസ്കത്ത്, നിസ്വ ഗവർണറേറ്റുകളിലും ഇതേ താപനിലയായിരിക്കും അനുഭവപ്പെടുക.
കഴിഞ്ഞ ദിവസങ്ങളിൽ ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രിസെൾഷ്യസ് വരെ എത്തിയതിനാൽ കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.