എട്ടു വിഭാഗങ്ങളിൽ ഇടപാടുകൾക്ക് ഇ പേമെൻറ് നിർബന്ധമാക്കി
text_fieldsമസ്കത്ത്: എട്ടു വിഭാഗം സാമ്പത്തിക ഇടപാടുകൾക്ക് ഇ പേമെൻറ് സംവിധാനം നിർബന്ധമാക്കി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ഉത്തരവിറക്കി. സ്വർണം, വെള്ളി അടക്കമുള്ളവ ഇ പേമെൻറ് വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്. ഭക്ഷ്യോൽപന്നങ്ങളുടെ വിൽപന, സ്വർണം, വെള്ളി ആഭരണങ്ങളുടെ വിൽപന, റസ്റ്റാറൻറ്, കഫെ, പച്ചക്കറി, പഴം വർഗ വ്യാപാരം, ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വ്യാപാരം, കെട്ടിട നിർമാണ ഉൽപന്നങ്ങളുടെ വ്യാപാരം, പുകയില വ്യാപാരം എന്നിവക്കാണ് ഇ പേമെൻറ് നിർബന്ധമാക്കിയത്. വ്യവസായ മേഖല, കോംപ്ലക്സുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റ് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകൾക്കും ഇ പേമെൻറ് നിർബന്ധമാണ്.
ഈ വിഭാഗത്തിൽപെട്ട ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ എല്ലാ ഉപേഭാക്താക്കൾക്കും ഇ പേമെൻറ് സൗകര്യം നൽകണമെന്നാണ് നിയമത്തിലുള്ളത്. വരുന്ന 20 ദിവസത്തിനുള്ളിൽ ഇത്തരം സ്ഥാപനങ്ങളിൽ ഇ പേമെൻറ് സംവിധാനം നടപ്പാക്കണം. നിയമം ലംഘിക്കുന്നവർക്ക് 100 റിയാൽ പിഴ ചുമത്തും. കഴിഞ്ഞ വർഷം മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ഈ വർഷം ജനുവരി ഒന്നു മുതൽ നിയമം നടപ്പാക്കുമെന്ന് നേരത്തേ പുറപ്പെടുവിച്ച ഉത്തരവിലുണ്ടായിരുന്നു. സ്ഥാപനങ്ങൾക്ക് ഇ പേമെൻറ് മെഷീനുകൾ വേണ്ട സൗകര്യങ്ങൾ നൽകണമെന്നും ഇവ ഇൻസ്റ്റാൾമെൻറ് അടിസ്ഥാനത്തിൽ നൽകാൻ സൗകര്യം ഒരുക്കണമെന്നും സെൻട്രൽ ബാങ്ക് മറ്റു ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.