അടുത്ത വർഷാദ്യം മുതൽ ഇ-പേമെൻറ് നിർബന്ധം
text_fieldsമസ്കത്ത്: അടുത്ത വർഷം ജനുവരി ഒന്നുമുതൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേമെൻറ് നിർബന്ധമാക്കുന്നു. ഇതോടെ വാണിജ്യ സ്ഥാപനങ്ങളിെല ഇടപാടുകൾ കാശില്ലാത്തതായി മാറും. വിഷൻ 2040െൻറ ലക്ഷ്യങ്ങളിൽപെട്ട ഡിജിറ്റൽ ഇടപാടുകൾ സാർവത്രിക മാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. പദ്ധതിയുടെ ഒന്നാംഘട്ടം എന്നനിലയിൽ വ്യവസായ മേഖല, കോംപ്ലക്സുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ഭക്ഷ്യ വിൽപന, സ്വർണം-വെള്ളി വിൽപന ശാലകൾ, റസ്റ്റാറൻറുകൾ, കഫേകൾ, പഴം-പച്ചക്കറി, ഇലക്ട്രോണിക്സ്, കെട്ടിട നിർമാണ ഉൽപന്നങ്ങളുടെ വിൽപന, പുകയില ഉൽപന്നങ്ങൾ എന്നീ മേഖലകളിലാണ് ഇ-പേമെൻറ് നടപ്പാക്കുക. ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ സംവിധാനം സഹായകമാവുമെന്ന് ഒമാൻ സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി. ബാങ്കുകളുമായി സഹകരിച്ച് വ്യാപാരികൾക്ക് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകും.
മെഷീൻ നടപ്പിൽവരുന്നതോടെ വ്യാപാരികൾക്ക് സെൻട്രൽ ബാങ്ക് നിശ്ചയിക്കുന്ന തുകകൾ മാത്രമാണ് ഇൗടാക്കാൻ കഴിയുക. സ്ഥാപനങ്ങളും കമ്പനികളും അവരുടെ സ്ഥാപനങ്ങളിൽ ഇൗ മാസം അവസാനത്തോടുകൂടിത്തന്നെ ആവശ്യമായ സംവിധാനം ഒരുക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇലക്േട്രാണിക് പേമെൻറ് സംവിധാനം ജനുവരി ഒന്നുമുതൽ നടപ്പാവുമെന്ന് വ്യക്തമാക്കി പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കണം. നിലവിൽ നിരവധി ചെറുകിട സ്ഥാപനങ്ങളും കഫ്റ്റീരിയകളും ഒമാനിലുണ്ട്. ഇവയിൽ സാധാരണക്കാരായ മലയാളികൾ നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്. ചെറുകിട ഹോട്ടലുകളും കഫ്റ്റീരിയകളും പുതിയ നിയമത്തിെൻറ പരിധിയിൽ വരുന്നതിനാൽ ഇവരൊക്കെ പുതിയ സംവിധാനം നടപ്പാക്കേണ്ടി വരും. ബാങ്കിങ് ഇടപാടുകളെപ്പറ്റി കൂടുതൽ പരിജ്ഞാനമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ നിയമം എങ്ങനെ ബാധിക്കുമെന്ന് പറയാൻ കഴിയില്ല. ബാങ്കിങ് ഇടപാടുകൾക്കും ബാങ്ക് കാർഡുകൾ ലഭിക്കുന്നതിനും റസിഡൻറ് കാർഡുകൾ നിർബന്ധമാണ്. തൊഴിൽ തർക്കത്തിൽ പെട്ടവർക്കും മറ്റ് കാരണങ്ങളാൽ വിസ ഇല്ലാത്തവർക്കും ഇടപാടുകൾ നടത്തുന്നതിന് തടസ്സങ്ങൾ വരാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.