Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ-​ടൂ​റി​സ്റ്റ്​ വി​സ...

ഇ-​ടൂ​റി​സ്റ്റ്​ വി​സ ഇ​നി എ​ളു​പ്പം സ്വ​ന്ത​മാ​ക്കാം

text_fields
bookmark_border
visitors
cancel

മ​സ്ക​ത്ത്​: ടൂ​റി​സം, ജോ​ലി തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഒ​മാ​ൻ സ​ന്ദ​ര്‍ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ എ​ളു​പ്പ​ത്തി​ൽ ഇ​ല​ക്ട്രോ​ണി​ക് വി​സ ല​ഭി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ടൂ​റി​സം സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ ദി​നേ​ന ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ വി​സ​ക്കാ​യി അ​പേ​ക്ഷി​ക്കു​ന്ന​ത്. ഇ​ത്​ മു​ന്നി​ൽ​ക്ക​ണ്ടാ​ണ്​ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

തൊ​ഴി​ലു​ട​മ, തൊ​ഴി​ലു​ട​മ അ​ല്ലാ​ത്ത​വ​ര്‍, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ടൂ​റി​സ്റ്റ്​ വി​സ​ക്കാ​യി അ​പേ​ക്ഷി​ക്കാം. ഒ​മാ​നി​ല്‍ എ​ത്തു​ന്ന​തി​ന്റെ നാ​ലു ദി​വ​സം മു​മ്പെ​ങ്കി​ലും വി​സ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ളു​ടെ നി​ല അ​നു​സ​രി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ സ​മ​യം വ്യ​ത്യാ​സ​പ്പെ​ട്ടേ​ക്കാം.

റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍ശി​ച്ച് താ​ഴെപ്പറ​യു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യാ​ല്‍ വി​സ ല​ഭി​ക്കും. ആ​ദ്യം ആ​ര്‍.​ഒ.​പി വെ​ബ്‌​സൈ​റ്റി​ല്‍ ക​യ​റി വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്ക​ണം. ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി അ​ക്കൗ​ണ്ട് സൃ​ഷ്ടി​ക്കാം.

അ​ക്കൗ​ണ്ട് ആ​ക്ടീ​വ് ആ​യാ​ല്‍ ലോ​ഗി​ന്‍ ചെ​യ്യു​ക. തു​ട​ര്‍ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന വി​സ​ക്കു​ള്ള അ​പേ​ക്ഷ​ക്ക് വേ​ണ്ടി തി​ര​യാം. പി​ന്നീ​ട് യാ​ത്രാ​രേ​ഖ​യു​ടെ ന​മ്പ​റോ ആ​വ​ശ്യ​മാ​യ മ​റ്റെ​ന്തെ​ങ്കി​ലും വി​വ​ര​മോ ന​ല്‍കു​ക. എ​ന്‍ക്വ​യ​റി ബ​ട്ട​ണി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക. തു​ട​ര്‍ന്ന് പി.​ഡി.​എ​ഫ് രൂ​പ​ത്തി​ലു​ള്ള വി​സ പ്രി​ന്റ് ചെ​യ്യു​ക. അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ചാ​ലു​ട​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും.

അ​നു​വ​ദി​ച്ച​തി​ന് ശേ​ഷം വി​സ ഉ​പ​യോ​ഗ​ത്തി​ന്റെ കാ​ലാ​വ​ധി വെ​ബ്‌​സൈ​റ്റി​ല്‍നി​ന്ന്​ അ​റി​യാ​ൻ ക​ഴി​യും. എ​ക്‌​സ്പ്ര​സ് വി​സ​ക്ക് ഒ​രു മാ​സം, രാ​ജ്യ​ത്തെ തൊ​ഴി​ലു​ട​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​സ​ക്ക് മൂ​ന്നു മാ​സം, തൊ​ഴി​ലു​ട​മയില്ലാ​ത്ത വി​സ​ക്ക് ഒ​രു മാ​സം എ​ന്നി​ങ്ങ​നെ​യാ​ണ് കാ​ലാ​വ​ധി.

അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച​തി​ന് ശേ​ഷം ഫീ​സ് അ​ട​ക്കു​ക​യും ന​ല്‍കി​യ വി​വ​ര​ങ്ങ​ളു​ടെ കൃ​ത്യ​ത പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യു​ക. ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഇ ​മെ​യി​ലി​ലേ​ക്ക് വി​സ​യു​ടെ കോ​പ്പി അ​യ​ക്കും.

സ്‌​പോ​ണ്‍സേ​ഡ് ടൂ​റി​സ്റ്റ് വി​സ​യും എ​ക്‌​സ്പ്ര​സ് വി​സ​യും ഇ​പ്പോ​ള്‍ ഇ​ല​ക്ട്രോ​ണി​ക് വി​സ സം​വി​ധാ​ന​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​താ​യി ആ​ര്‍.​ഒ.​പി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നു.

വി​സ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ള്‍ക്കും സ​ഹാ​യ​ത്തി​നും ആ​ര്‍.​ഒ.​പി വെ​ബ്‌​സൈ​റ്റി​ല്‍ ന​ല്‍കി​യ ന​മ്പ​റു​ക​ളി​ലോ ഇ ​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ടാം. ഒ​മാ​നി​ല്‍ നി​ന്നു​ള്ള​വ​ർ​ക്ക്​ 80080011 (ടോ​ള്‍ ഫ്രീ) ​എ​ന്ന ന​മ്പ​റി​ലും രാ​ജ്യ​ത്തി​ന്​ പു​റ​ത്തുനി​ന്നു​ള്ള​വ​ക്ക് +968 22848200 എ​ന്ന ന​മ്പ​റി​ലും വി​ളി​ക്കാം. https://evisa.rop.gov.om/ എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

അ​തേ​സ​മ​യം, ടൂ​റി​സം മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ കു​തി​പ്പാ​ണ്​ സു​ൽ​ത്താ​നേ​റ്റ്​ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ 1.5 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ്​ ഒ​മാ​നി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​ക്കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 13 ശ​ത​മാ​ന​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്.

സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ്​ ഹോ​സ്​​പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലും ഉ​ണ​ർ​വ്​ സൃ​ഷ്ടി​ച്ചു. ത്രീ-​ഫൈ​വ്​ സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ക്കു​ന്ന അ​തി​ഥി​ക​ളു​ടെ എ​ണ്ണം ഈ ​വ​ർ​ഷം 14.9 ശ​ത​മാ​നം വ​ർ​ധി​ച്ച് 7,68,000 ആ​യി ഉ​യ​ർ​ന്നു.

ഈ ​വ​ള​ർ​ച്ച ടൂ​റി​സം പ്ര​വാ​ഹ​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗം കൂ​ടി​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്തമാ​ക്കി. ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് ക​മ്പ​നി​യാ​യ ബി.​എം.​ഐ​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഒ​മാ​നി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ഈ ​വ​ർ​ഷം 24.7 ശ​ത​മാ​നം വ​ർ​ധി​ച്ച് 5.3 മി​ല്യ​ണാ​യി ഉ​യ​രു​മെ​ന്നാ​ണ്​ പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E-Tourist VisaOman NewsVisitors
News Summary - E-Tourist Visa now easy to own
Next Story