ബിദ്ബിദിൽ ഭൂചലനം; നാശനഷ്ടമില്ല
text_fieldsമസ്കത്ത്: തലസ്ഥാന ഗവർണറേറ്റിൽ നിന്ന് 70 കി.മീറ്റർ അകലെ ബിദ്ബിദിൽ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച ഉച്ചക്ക് 12.14ഒാടെയാണ് റിക്ടർ സ്കെയിലിൽ 2.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നേരിയ വിഭാഗത്തിലുള്ള ചലനമാണ് ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥൻ പറഞ്ഞു. ബിദ്ബിദിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒമാെൻറ മറ്റുഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്നും ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ഉച്ചയോടെ ഭൂചലനം അനുഭവപ്പെട്ടതായി ബിഡ്ബിദിലെ താമസക്കാർ പറഞ്ഞു. ഫഞ്ചക്ക് സമീപം ഉയർന്ന ഭാഗങ്ങളിലാണ് ചലനം കൂടുതലായി അനുഭവപ്പെട്ടത്.ഒമാെൻറ മറ്റുഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്നും ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇൗ വർഷം ഒമാൻ തീരത്ത് കടലിൽ രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 23ന് ഒമാെൻറ വടക്കൻ തീരത്ത് റിക്ടർ സ്കെയിലിൽ 3.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മുസന്ദം ഗവർണറേറ്റിലെ തീരദേശ പട്ടണവും കിഴക്കൻ അറേബ്യൻ ഉപദ്വീപിെൻറ വടക്കേയറ്റവുമായ ദിബ്ബക്ക് അടുത്തായിരുന്നു ഇൗ ഭൂചലനത്തിെൻറ പ്രഭവകേന്ദ്രം. ജനുവരി 19ന് സലാലക്ക് സമീപം കടലിൽ റിക്ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു. സലാലക്ക് തെക്ക് 290 കി.മീറ്ററിലായിരുന്നു ഇൗ ചലനത്തിെൻറ പ്രഭവകേന്ദ്രം. കഴിഞ്ഞ ഡിസംബറിൽ ദുകത്തിന് സമീപം കടലിൽ റിക്ടർ സ്കെയിലിൽ 4.9 രേഖപ്പെടുത്തിയിരുന്ന ചലനവും രേഖപ്പെടുത്തിയിരുന്നു. ഇൗ ചലനങ്ങളൊന്നും കരയെ ബാധിച്ചിരുന്നില്ല.
ടെക്ടോണിക് ഭൗമഫലകങ്ങൾക്ക് സമീപമാണ് ഒമാെൻറ സ്ഥാനമെന്നതിനാൽ ചെറുചലനങ്ങൾ ഒമാനിൽ സാധാരണമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധർ നേരത്തേ അറിയിച്ചിരുന്നു. ഒമാെൻറ തെക്കൻതീരം അറേബ്യൻ ഭൗമഫലകവും ഇന്ത്യൻ ഒാഷ്യൻ ഭൗമഫലകവും കൂടിച്ചേരുന്ന സ്ഥലത്തിനടുത്താണ്. അറേബ്യൻ ഭൗമഫലകവും യുറേഷ്യൻ ഭൗമഫലകവും കൂടിച്ചേരുന്നതിനടുത്താണ് മുസന്ദം സ്ഥിതിചെയ്യുന്നത്. ഇൗ ഭൗമഫലകങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയും ചെയ്യുന്നുണ്ട്. ഭൂചലന നിരീക്ഷണത്തിന് കാര്യക്ഷമമായ സംവിധാനമാണ് ഒമാൻ ഒരുക്കിയിട്ടുള്ളത്. 2001ലാണ് ആദ്യ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. 2015ൽ സുനാമി മുന്നറിയിപ്പ് കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ ഭൂചലന നിരീക്ഷണ കേന്ദ്രങ്ങളടക്കം സ്ഥാപിക്കുമെന്ന് കഴിഞ്ഞദിവസം സുൽത്താൻ ഖാബൂസ് സർവകലാശാല അറിയിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.