മൊറോക്കോയിലെ ഭൂകമ്പം ഒമാനി പൗരന്മാർ സുരക്ഷിതർ -എംബസി
text_fieldsമസ്കത്ത്: വെള്ളിയാഴ്ച ഭൂകമ്പമുണ്ടായ മൊറോക്കോയിൽ ഒമാനി പൗരന്മാർ സുരക്ഷിതരാണെന്ന് ഒമാൻ എംബസി അറിയിച്ചു. ഒമാനി കമ്യൂണിറ്റിയിലെ ഒരു വ്യക്തിക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റബാത്തിലെ ഒമാൻ എംബസിയുടെ ആക്ടിങ് ചാർജ് ഡി അഫയർ അലി ബിൻ അഹ്മദ് അൽ ഷാൻഫാരി പറഞ്ഞു. വിദ്യാർഥികൾ, വിനോദസഞ്ചാരികൾ, താമസക്കാർ എല്ലാവരും സുഖമായിരിക്കുന്നു. എന്നിരുന്നാലും, എംബസി പൗരന്മാരുടെ ക്ഷേമം പിന്തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂകമ്പത്തിന്റെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മൊറോക്കോക്ക് ഗൾഫ്, അറബ്, അന്താരാഷ്ട്ര ഐക്യദാർഢ്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് എംബസിയുടെ ആത്മാർഥമായ അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവരെ സുഖപ്പെടുത്താൻ സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.