Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതുർക്കിയയിലെ ഭൂകമ്പം;...

തുർക്കിയയിലെ ഭൂകമ്പം; ഒമാനി പൗരന്മാർ സുരക്ഷിതരെന്ന് അധികൃതർ

text_fields
bookmark_border
തുർക്കിയയിലെ ഭൂകമ്പം; ഒമാനി പൗരന്മാർ സുരക്ഷിതരെന്ന് അധികൃതർ
cancel
camera_alt

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്

മ​സ്ക​ത്ത്​: തു​ർ​ക്കി​യ​യി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രി​ലും പ​രി​ക്കേ​റ്റ​വ​രി​ലും ഒ​മാ​നി പൗ​ര​ന്മാ​ർ ഇ​ല്ലെ​ന്ന് തു​ർ​ക്കി​യയി​ലെ ഒ​മാ​ൻ എം​ബ​സി​യു​ടെ ചു​മ​ത​ല​യു​ള്ള കൗ​ൺ​സി​ല​ർ ഇ​ബ്രാ​ഹിം ബി​ൻ സു​ലൈ​മാ​ൻ പ​റ​ഞ്ഞു. തു​ർ​ക്കി​യ​യി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി പേ​രെ തു​ട​ക്ക​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ, അ​വ​രെ ഇ​പ്പോ​ൾ ഫോ​ണി​ൽ ല​ഭ്യ​മാ​​ണ്. തു​ർ​ക്കി​യ പൗ​ര​നെ വി​വാ​ഹം ക​ഴി​ച്ച് ഇ​സ്‌​കെ​ൻ​ഡ​റു​ൺ മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന ഒ​മാ​നി യു​വ​തി സു​ര​ക്ഷി​ത​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ചി​ട്ടു​ണ്ട്.

ഏ​ത് സ​ഹാ​യ​ത്തി​നോ അ​ന്വേ​ഷ​ണ​ത്തി​നോ എം​ബ​സി​യു​ടെ 90 (539) 934 63 64, 90 (539) 934 63 66, 90 (312) 4910940, 90 (312) 499094 312) 4910944 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും അ​​ദ്ദേ​ഹം അ​റി​യി​ച്ചു.

സി​റി​യ, തു​ർ​ക്കി​യ, സൈ​പ്ര​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളെ ബാ​ധി​ച്ച ഭൂ​ക​മ്പ​ത്തി​ൽ ഒ​മാ​ൻ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ക​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സി​റി​യ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ബ​ശ്ശാ​ർ അ​ൽ അ​സ​ദി​നും തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​നും ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ളും അ​യ​ച്ചു.തെ​ക്കു കി​ഴ​ക്ക​ൻ തു​ർ​ക്കി​യ-​സി​റി​യ​ൻ അ​തി​ർ​ത്തി​യി​ൽ ക​ര​മ​ൻ​മ​റാ​ഷ് മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി മൂ​വാ​യി​ര​ത്തി​ലേ​റെ പേ​രാ​ണ്​ മ​രി​ച്ച​ത്.

തു​ർ​ക്കി​യ, സി​റി​യ​ൻ പ്ര​സി​ഡ​ന്റു​മാ​രു​മാ​യി സു​ൽ​ത്താ​ൻ സം​സാ​രി​ച്ചു

മ​സ്ക​ത്ത്​: ഭൂ​ക​മ്പ​ത്തെ തു​ട​ർ​ന്ന്​ തു​ർ​ക്കി​യ പ്ര​സി​ഡ​ന്‍റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദ്ദു​ഗാ​ൻ, സി​റി​യ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ബ​ശ്ശാ​ർ അ​ൽ അ​സ​ദ്​ എ​ന്നി​വ​രു​മാ​യി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് ഫോ​ണി​ൽ സം​സാ​രി​ച്ചു. ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​ന​വും സ​ഹ​താ​പ​വും രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്തു. ഒ​മാ​ന്റെ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച സു​ൽ​ത്താ​ൻ, പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നു​ള്ള എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ​ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TurkeyEarthquakeOmani citizens
News Summary - Earthquake in Turkey; Authorities say Omani citizens are safe
Next Story