ഇക്കോ ടൂറിസം: നിക്ഷേപാവസരമൊരുക്കി പരിസ്ഥിതി അതോറിറ്റി
text_fieldsസലാല: ദോഫാർ ഗവർണറേറ്റിെല ചില ഇക്കോ ടൂറിസം മേഖലയിൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിക്ഷേപാവസരമൊരുക്കി പരിസ്ഥിതി അതോറിറ്റി. ഖോർ ദാരിസ് റിസർവ്, ഖോർ അൽഖുറം അൽ കബീർ റിസർവ്, ഖോർ സാവ്ലി റിസർവ് എന്നിവിടങ്ങളിലെ പദ്ധതികളിലായിരിക്കും നിക്ഷേപകർക്ക് അവസരമുണ്ടാകുക.
വിവിധ ഭൂഖണ്ഡങ്ങളിൽനിന്ന് എത്തുന്ന ദേശാടനക്കിളികളുടെ സംഗമഭൂമിയാണ് ഖോർ ദാരിസ് റിസർവ് പ്രകൃതി സംരക്ഷണ കേന്ദ്രം. 70ലധികം ദേശാടനപ്പക്ഷികളും അപൂർവങ്ങളായ സസ്യങ്ങളുംകൊണ്ട് സമ്പന്നമാണിവിടം.
57 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന നേച്ചർ റിസർവ് കേന്ദ്രം സലാല നഗരത്തിെൻറ കിഴക്ക് ദാരീസ് കടലോരത്താണ് സ്ഥിതിചെയ്യുന്നത്. മനം മയക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ മാടിവിളിക്കുന്ന ഈ പ്രദേശം പക്ഷിനിരീക്ഷകരുടെയും മറ്റും ഇഷ്ടകേന്ദ്രമാണ്.
പച്ചപ്പിൽ പുതഞ്ഞുനിൽക്കുന്ന ഈ പ്രദേശം റോയൽ കോർട്ടിലെ പരിസ്ഥിതി സംരക്ഷണ ഓഫിസാണ് നിയന്ത്രിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിൽ മുന്തിയ പരിഗണന നൽകുന്ന ഒമാെൻറ വിവിധയിടങ്ങളിൽ ഇത്തരം സംരക്ഷിത പ്രദേശങ്ങൾ കാണാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.