അട്ടപ്പാടിയിലെ ആദിവാസി കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം കൈമാറി
text_fieldsമസ്കത്ത്: മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായുള്ള സഹായ നിധി കൈമാറി. യുവജന പ്രസ്ഥാനത്തിന്റെ 2023 -24 കാലയളവിലെ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് കഴിഞ്ഞ ദിവസം റൂവി സെന്റ്. തോമസ് ചർച്ചിൽ നടന്ന സമ്മേളനത്തിൽ അട്ടപ്പാടി സെന്റ് തോമസ് ആശ്രമം ഡയറക്ടർ റവ.എം.ഡി. യൂഹാനോൻ റമ്പാൻ കോർ എപ്പിസ്കോപ്പയ്ക്ക് തുക കൈമാറി. ഇടവക വികാരി റവ .ഫാ .ജോസ് ചെമ്മണിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സിനിമ-സീരിയൽ നടി സ്വപ്ന ട്രീസ വിശിഷ്ടാതിഥി ആയിരുന്നു.
സെക്രട്ടറി ജോൺ പി. ലൂക്ക് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവക അസോ. വികാരി റവ ഫാ. ലിജു തോമസ്, മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. ഗീവർഗീസ് യോഹന്നാൻ , അഡ്വ .എബ്രഹാം മാത്യു, ഇടവക എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.കെ. ബിജു, ബിജു ജോർജ്, യുവജന പ്രസ്ഥാനം എക്സിക്യൂട്ടീവ് അംഗം അജു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
ട്രസ്റ്റി ജോർജ് സാമുവേൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ബിനു ജോസഫ് കുഞ്ഞാറ്റിൽ നന്ദിയും പറഞ്ഞു. സമ്മേളനാനന്തരം ക്രിസ്തീയ ഗാനമേളയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.