വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കും ഇന്ന് അവധി
text_fieldsമസ്കത്ത്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ ഗവർണറേറ്റുകളിലെ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മസ്കത്ത്, തെക്ക്-വടക്ക് ശര്‍ഖിയ ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്.
ഈ ഗവർണറേറ്റുകളിലെ ജോലികൾ റിമോട്ട്/ വർക്ക് ഫ്രം ഹോം ആക്കാനും നിർദേശിച്ചിട്ടുണ്ട്.സ്വകാര്യ മേഖലയിലുള്ളവക്കും അവധി ബാധകമായിരിക്കും. ദാഖിലിയ, ദാഹിറ എന്നിവിടങ്ങളിലെ പർവത പ്രദേശങ്ങൾ, അൽ വുസ്ത, തെക്ക്-വടക്ക് ബാത്തിന, ബുറൈമി ഗവർണറേറ്റുകളിൽ ക്ലാസുകൾ ഓൺലൈനിലായിരിക്കും നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.