മധ്യാഹ്ന വിശ്രമവേള പ്രാബല്യത്തിൽ
text_fieldsമസ്കത്ത്: തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് മധ്യാഹ്ന വിശ്രമവേള പ്രാബല്യത്തിവന്നു. ഈ മാസം മുതൽ ആഗസ്റ്റ് വരെ കാലയളവിൽ ഉച്ചക്ക് 12.30-3.30നും ഇടയിൽ നിർമാണ സ്ഥലങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുതെന്നാണ് തൊഴിൽ മന്ത്രാലയ നിർദേശം.
തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണിത്. നിർദേശങ്ങൾ നല്ലരീതിയിൽ നടപ്പാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെ സഹകരണം ബന്ധപ്പെട്ടവർ തേടി. ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതി നല്‍കുന്നതിന് സംവിധാനമുണ്ട്. 100 മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരുവര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് ശിക്ഷ.
വ്യവസ്ഥകൾ കൃത്യമായും നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ വരുംദിവസങ്ങളിൽ പരിശോധനസംഘം തൊഴിൽ സ്ഥലങ്ങളിലും ഫീൽഡിലും സന്ദർശനം നടത്തും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം കനത്ത ചൂട് ജൂണിൽതന്നെ തുടങ്ങി. മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ 45-50 ഡിഗ്രി സെൽഷ്യസിനിടയിലായിരുന്നു താപനില. കത്തുന്ന വെയിലിൽ വളരെ സാഹസപ്പെട്ടായിരുന്നു പലരും തൊഴിലിലേർപ്പെടുന്നത്. വരുംദിവസങ്ങളിലും ചൂട് കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.