ബലിപെരുന്നാൾ; സി.പി.എ കണ്ടെത്തിയത് 210 നിയമലംഘനങ്ങൾ
text_fieldsമസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് വിവിധ ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിൽ 210 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ)അറിയിച്ചു. 14 ദിവസങ്ങളിലായായിരുന്നു പരിശോധന. ഇറച്ചിക്കടകൾ, പച്ചക്കറി, പഴക്കടകൾ, മാർക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, സ്ത്രീ സൗന്ദര്യ കേന്ദ്രങ്ങൾ, പുരുഷന്മാരുടെ സലൂണുകൾ, തയ്യൽ കടകൾ തുടങ്ങി നിരവധി മേഖലകളിലായി മൊത്തം 12,377 സന്ദർശനങ്ങൾ ആണ് സി.പി.എ ടീമുകൾ നടത്തിയത്. ചരക്കുകളിലും സേവനങ്ങളിലും വില ലേബലുകൾ ഒട്ടിക്കാതിരുന്നതുമായി ബന്ധപ്പെട്ട് 55, ഇൻവോയ്സുകൾ നൽകുന്നതിൽ പരാജയം (44 കേസുകൾ), മുൻകൂർ അനുമതിയില്ലാതെ അനധികൃത വിലവർധയുമായി ബന്ധപ്പെട്ട് 34, കൃത്യസമയത്ത് ചരക്ക് വിതരണം ചെയ്യുന്നതിലോ സമ്മതിച്ച സേവനങ്ങൾ പൂർത്തിയാക്കുന്നതിലോ കാലതാമസം നേരിട്ടതിന് 20 കേസുകൾ എന്നിവയായിരുന്നു കണ്ടെത്തിയ പ്രധന ലംഘനങ്ങൾ.
എന്തെങ്കിലും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ടോൾ ഫ്രീ കൺസ്യൂമർ ലൈൻ, സി.പി.എയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, മാർക്കറ്റുകളിൽ വിന്യസിച്ചിരിക്കുന്ന സി.പി.എ ഇൻസ്പെക്ടർമാരുമായുള്ള നേരിട്ടുള്ള ആശയവിനിമയ എന്നിവയിലൂടെ അറിയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.