Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്നേ​ഹ​സം​ഗ​മ​മാ​യി...

സ്നേ​ഹ​സം​ഗ​മ​മാ​യി ഈ​ദ്​ ഗാ​ഹു​ക​ൾ...

text_fields
bookmark_border
സ്നേ​ഹ​സം​ഗ​മ​മാ​യി ഈ​ദ്​ ഗാ​ഹു​ക​ൾ...
cancel
camera_alt

ഗാ​ല അ​ൽ റു​സൈ​ഖി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഈ​ദ്​ ഗാ​ഹി​ൽ അ​ബ്ദു​ൽ അ​സീ​സ് വ​യ​നാ​ട് പെ​രു​ന്നാ​ൾ

സ​ന്ദേ​ശം ന​ൽ​കു​ന്നു - ബി​നു എ​സ്​ കൊ​ട്ടാ​ര​ക്ക​ര

മ​സ്ക​ത്ത്​: പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന ഈ​ദ്​ ഗാ​ഹു​ക​ൾ സ്​​നേ​ഹ സം​ഗ​മ​വേ​ദി​യാ​യി മാ​റി. മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​മാ​യി​രു​ന്നു വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്​.

പു​ല​ർ​ച്ചെ ത​ന്നെ ഈ​ദ്ഗാ​ഹി​ലേ​ക്ക് വി​ശ്വാ​സി​ക​ൾ ഒ​ഴു​കി​ത്തു​ട​ങ്ങി​യി​രു​ന്നു. പ്ര​സ​ന്ന​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ ഈ​ദ് പ്ര​ഭാ​ഷ​ണം കൂ​ടി ശ്ര​വി​ച്ച ശേ​ഷം സാ​ഹോ​ദ​ര്യ​വും സ്നേ​ഹ​വും കൈ​മാ​റി​യാ​ണ്​ അ​വ​ർ മ​ട​ങ്ങി​യ​ത്. മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഈ​ദ്ഗാ​ഹു​ക​ൾ​ക്ക്​ നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ​ത​ട​ക്ക​മു​ള്ള പ​ണ്ഡി​ത​ന്മാ​രാ​ണ്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഗാ​ല അ​ൽ റു​സൈ​ഖി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഈ​ദ്​ ഗാ​ഹി​ന്​ അ​ബ്ദു​ൽ അ​സീ​സ് വ​യ​നാ​ട് നേ​തൃ​ത്വം ന​ൽ​കി. ലോ​ക മു​സ്​​ലിം​ക​ൾ പ്ര​തി​സ​ന്ധി​ക​ളെയും പ്ര​യാ​സ​ങ്ങ​ളെ​യും നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ത്​ ത​ര​ണം ചെ​യ്യാ​നു​ള്ള ആ​ത്മ​വീ​ര്യം ന​ൽ​കു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തെ വ്ര​ത​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​സ്സ​യി​ൽ​നി​ന്നു​ള്ള ചെ​റു​ത്തു​നി​ൽ​പ്പ്​ വാ​ർ​ത്ത​ക​ൾ ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​ന്​ പ്ര​തീ​ക്ഷ​യേ​കു​ന്ന​താ​​ണെ​ന്നും അ​ബ്ദു​ൽ അ​സീ​സ് വ​യ​നാ​ട്​ പ​റ​ഞ്ഞു.

നോ​മ്പ് കാ​ല​ത്ത് നേ​ടി​യെ​ടു​ത്ത ജീ​വി​ത വി​ശു​ദ്ധി തു​ട​ർ ജീ​വി​ത​ത്തി​ലും വി​ശ്വാ​സി​ക​ൾ പു​ല​ർ​ത്ത​ണ​മെ​ന്ന് മ​ബേ​ല മാ​ൾ ഓ​ഫ് മ​സ്ക​ത്തി​ന്​ സ​മീ​പം അ​ൽ ശാ​ദി ഫു​ട്ബാ​ൾ ഫീ​ൽ​ഡി​ൽ ന​ട​ന്ന ഈ​ദ് ഗാ​ഹി​ന് നേ​തൃ​ത്വം ന​ൽ​കി​യ സി.​ടി. സു​ഹൈ​ബ് പ​റ​ഞ്ഞു.

മു​സ​ന്ന ഷൂ​പാ​ര്‍ക്കി​നു പി​ന്‍വ​ശ​ത്ത്​ ന​ട​ന്ന ഈ​ദ്​ ഗാ​ഹി​ന്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം, ഇ​ബ്രി മു​ർ​ത​ഫ ഫാം ​ഹൗ​സി​ൽ ജ​മാ​ൽ പാ​ലേ​രി, സൂ​ർ അ​ൽ​ഹ​രീ​ബ് ഗാ​ർ​ഡ​നി​ൽ റ​ഹു​മ​ത്തു​ല്ല മ​ഗ്‌​രി​ബി, ഖ​ദ​റ അ​ൽ ഹി​ലാ​ൽ ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ ജു​നൈ​സ് വ​ണ്ടൂ​ര്‍, നി​സ്​​വ അ​ൽ ഖ​ബാ​ഈ​ലി​ന് സ​മീ​പം അ​ൽ​ന​സ​ർ മൈ​താ​ന​ത്ത്​ സി. ​നൗ​ഷാ​ദ് അ​ബ്ദു​ല്ലാ​ഹ്, ബു ​അ​ലി അ​ൽ​വ​ഹ്ദ സ്റ്റേ​ഡി​യം, സി. ​അ​ലി മ​ട്ട​ന്നൂ​ർ എ​ന്നി​വ​ർ ഈ​ദ്​​ഗാ​ഹി​ന്​ നേ​തൃ​ത്വം ന​ൽ​കി.

റ​മ​ദാ​നി​ലെ ദി​ന​രാ​ത്ര​ങ്ങ​ളി​ൽ ക​ര​ഗ​ത​മാ​ക്കി​യ വി​ശ്വാ​സ ചൈ​ത​ന്യം ജീ​വി​ത​ത്തി​ൽ ഉ​ട​നീ​ളം തു​ട​ര​ണ​മെ​ന്നും സാ​ഹോ​ദ​ര്യാ​ധി​ഷ്ഠി​ത​മാ​യ ജീ​വി​ത സ​ന്ദേ​ശം ഇ​ത​ര​ർ​ക്ക് കൂ​ടി പ​ക​ർ​ന്നു ന​ൽ​ക​ണ​മെ​ന്ന്​ ബ​ർ​ക്ക സൂ​ഖ് മ​റീ​ന​യി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ്ഗാ​ഹി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് കോ​ട്ട​യം ആ​ഹ്വാ​നം ചെ​യ്തു. വ​ർ​ഗീ​യ​ത​യു​ടെ വി​ത്തു​ക​ൾ പാ​കി വി​ദ്യാ​ർ​ഥി യു​വ​ജ​ന​ങ്ങ​ളെ വ​രു​തി​യി​ലാ​ക്കാ​നു​ള്ള വ​ർ​ത്ത​മാ​ന​കാ​ല കു​ത​ന്ത്ര​ങ്ങ​ൾ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

സ​ഹോ​ദ​ര സ​മു​ദാ​യാം​ഗ​ങ്ങ​ളാ​യ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ഈ​ദ്ഗാ​ഹ് ബ​ർ​ക്ക​യി​ലെ സ്നേ​ഹ​സം​ഗ​മ വേ​ദി​യാ​യി മാ​റി.

റൂ​ഹു​ല്ലാ​ഹ്, കെ.​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി, സ​ജാം അ​ബ്ദു​ൽ സ​ലാം, അ​സ്​​ലം, ന​ദീ​ർ, ന​ബീ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്‍റ​ര്‍ ഒ​മാ​നി​ന്റെ കീ​ഴി​ല്‍ ന​ട​ന്ന ഈ​ദ്ഗാ​ഹു​ക​ളി​ല്‍ റൂ​വി മ​സ്ക​ത്തി​ല്‍ ഷെ​മീ​ര്‍ ചെ​ന്ത്രാ​പ്പി​ന്നി, വാ​ദി ക​ബീ​റി​ല്‍ സ​ഫ​റു​ദ്ദീ​ന്‍ മാ​ഹി, സീ​ബ് ആ​ല്‍ ഹൈ​ലി​ല്‍ ഹാ​ഷിം അം​ഗ​ടി​മു​ക​ര്‍, സു​വൈ​ഖ്​ ​ ഷാ​ഹി ഫു​ഡ്​​സ്​ കോ​മ്പൗ​ണ്ടി​ൽ എം. ​അ​ബ്ദു​റ​ഹ്മാ​ന്‍ സ​ല​ഫി, റൂ​വി റൂ​വി അ​ൽ​ക​റാ​മ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ കോ​മ്പൗ​ണ്ടി​ൽ ഷ​മീ​ർ ചെ​ന്ത്രാ​പ്പി​ന്നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

മ​നു​ഷ്യ​രെ മു​ഴു​വ​ന്‍ ഒ​ന്നാ​യി കാ​ണാ​നും സ​ഹി​ഷ്ണു​ത​യോ​ടെ​യും സ​ഹ​വ​ര്‍ത്തി​ത്ത​ത്തോ​ടെ​യും വ​ര്‍ത്തി​ക്കാ​നും വി​ശ്വാ​സി​ക​ള്‍ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് ഈ​ദ് ഖു​തു​ബ​യി​ലൂ​ടെ ഖ​തീ​ബു​മാ​ര്‍ ഉ​ദ്ബോ​ധി​പ്പി​ച്ചു. വ​ർ​ഗീ​യ​ത​ക്കും ഫാ​ഷി​സ​ത്തി​നു​മെ​തി​രെ എ​ല്ലാ മ​തേ​ത​ര ക​ക്ഷി​ക​ളും പാ​ര്‍ട്ടി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍ക്കാ​ന്‍ ഉ​ള്ള അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഈ​ദ് ഖു​തു​ബ​യി​ലൂ​ടെ ഉ​ണ​ര്‍ത്തി.

ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​മാ​നി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഈ​ദ് ഗാ​ഹു​ക​ൾ ന​ട​ന്നു.

റൂ​വി അ​പ്പോ​ളോ ഹോ​സ്പി​റ്റ​ൽ ഗ്രൗ​ണ്ടി​ൽ ത്വ​ൽ​ഹ​ത്ത് സ്വ​ലാ​ഹി, സീ​ബ് അ​ൽ ഹൈ​ൽ ഈ​ഗി​ൾ​സ് ഗ്രൗ​ണ്ടി​ൽ സ​അ​ഫ​ർ സ്വാ​ദി​ക് മ​ദീ​നി, സ​ലാ​ല ഇ​ത്തി​ഹാ​ദ് ക്ല​ബ് ഗ്രൗ​ണ്ടി​ൽ സാ​ജു ചെം​നാ​ട്, സു​ഹാ​ർ ബ​ദ​ർ അ​ൽ സ​മാ പോ​ളി ക്ലി​നി​ക്കി​നു പി​റ​കു​വ​ശം ന​ട​ന്ന ന​മ​സ്കാ​ര​ത്തി​ന് സ​ഈ​ദ് ചാ​ലി​ശ്ശേ​രി (അ​ബൂദ​ബി), ബ​ർ​ക്ക മ​ക്ക ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പാ​ർ​ക്കി​ങ്​ ഗ്രൗ​ണ്ടി​ൽ മ​ൻ​സൂ​ർ അ​ലി ഒ​റ്റ​പ്പാ​ലം എ​ന്നി​വ​ർ ഈ​ദ്​ ഗാ​ഹി​ന്​ നേ​തൃ​ത്വം ന​ൽ​കി. ഒ​മാ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ത്ര സൂ​ക്ക് പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം സം​ഘ​ടി​പ്പി​ച്ച ഈ​ദ്ഗാ​ഹി​ൽ ജ​രീ​ർ പാ​ല​ത്ത് ഖു​തു​ബ​ക്കും ന​മ​സ്കാ​ര​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.




ബ​ർ​ക്ക സൂ​ഖ് മ​റീ​ന​യി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ്ഗാ​ഹി​ൽ​നി​ന്ന്



മ​ബേ​ല മാ​ൾ ഓ​ഫ് മ​സ്ക​ത്തി​ന്​ സ​മീ​പം അ​ൽ ശാ​ദി ഫു​ട്ബാ​ൾ ഫീ​ൽ​ഡി​ൽ ന​ട​ന്ന ഈ​ദ് ഗാ​ഹി​ന് സി.​ടി. സു​ഹൈ​ബ് നേ​തൃ​ത്വം ന​ൽ​കു​ന്നു


സു​വൈ​ഖ്​ ​ ഷാ​ഹി ഫു​ഡ്​​സ്​ കോ​മ്പൗ​ണ്ടി​ൽ ന​ട​ന്ന ഈ​ദ്​​ഗാ​ഹി​ൽ എം. ​അ​ബ്ദു​റ​ഹ്മാ​ന്‍ സ​ല​ഫി പെ​രു​ന്നാ​ൾ സ​​ന്ദേ​ശം ന​ൽ​കു​ന്നു


റൂ​വി അ​ൽ​ക​റാ​മ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ കോ​മ്പൗ​ണ്ടി​ൽ ന​ട​ന്ന ഈ​ദ്​ ഗാ​ഹ്


റൂ​വി അ​പ്പോ​ളോ ഹോ​സ്പി​റ്റ​ൽ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഈ​ദ്​ ഗാ​ഹി​ന്​ ത്വ​ൽ​ഹ​ത്ത് സ്വ​ലാ​ഹി നേ​തൃ​ത്വം ന​ൽ​കു​ന്നു


സീ​ബ് അ​ൽ​ഹെ​യി​ൽ​സ്​ ഈ​ഗി​ൾ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഈ​ദ്​ ഗാ​ഹ്



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid-ul-Fitr 2024
News Summary - Eid gahs with love and togetherness..
Next Story