ഈദുൽ ഫിത്ർ 22ന് ആവാൻ സാധ്യത
text_fieldsമസ്കത്ത്: ഗോളശാസ്ത്ര കണക്കനുസരിച്ച് ഈ വർഷത്തെ ഈദുൽ ഫിത്ർ ഏപ്രിൽ 22ന് ആവാൻ സാധ്യതയെന്ന് ഒമാൻ ഗോള നിരീക്ഷണ സമിതി തലവൻ അബ്ദുൽ വഹാബ് അൽ ബുസൈദി. ഏപ്രിൽ 19 വ്യഴാഴ്ച ശവ്വാൽ മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് ഈ വർഷം 30 നോമ്പുകൾ പൂർത്തീകരിച്ച ശേഷമായിരിക്കും ഈദുൽ ഫിത്ർ. എന്നാൽ മറ്റ് ജി.സി.സി രാജ്യങ്ങളിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ചന്ദ്രൻ വ്യഴാഴ്ച രാവിലെയാണ് പിറക്കുക. രാവിലെ 8.12 പിറക്കുന്ന ചന്ദ്രൻ ഒമ്പത് മണിക്കൂർ ആകാശത്തുണ്ടാവും. 12 മണിക്കൂറെങ്കിലും ചന്ദ്രൻ ആകാശത്തുണ്ടായാൽ മാത്രമാണ് ചന്ദ്ര പിറവി കാണാൻ കഴിയുക. വൈകീട്ട് 6.51നാണ് ചന്ദ്രൻ അസ്തമിക്കുന്നത്. ഏപ്രിൽ 20 ന് സൂര്യൻ അസ്തമിക്കുന്നത് 6.30നാണ്. സൂര്യൻ അസ്തമിച്ച ശേഷം 21 മിനിറ്റ് മാത്രമാണ് ചന്ദ്രൻ ആകാശത്തുണ്ടാവുക. ഇക്കാരണത്താൻ വ്യാഴാഴ്ച ചന്ദ്രപിറ കാണാനാവില്ല. അതിൽ വെള്ളിയാഴ്ച നോമ്പ് 30 ആയി കണക്കാക്കി ശനിയാഴ്ച ശവ്വാൽ ഒന്ന് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.