പെരുന്നാൾ ലോക്ഡൗൺ: ചെറുകിട ഹോട്ടലുകൾ അടഞ്ഞത് പ്രവാസികൾക്ക് ദുരിതമായി
text_fieldsലോക്ഡൗണിൽ അടഞ്ഞുകിടക്കുന്ന കടകൾ
മസ്കത്ത്: ലോക്ഡൗൺ ആരംഭിച്ചതോടെ ഒമാനിലെ ചെറുകിട ഹോട്ടലുകൾ മിക്കതും അടഞ്ഞുകിടക്കുന്നു. ഇതോടെ ഇഫ്താറിനും റമദാൻ വിഭവങ്ങൾക്കും ചെറുകിട ഹോട്ടലുകളെ ആശ്രയിക്കുന്ന മലയാളികൾ അടക്കമുള്ള പ്രവാസികൾ പ്രയാസത്തിലായി.റൂവി പോലുള്ള സ്ഥലങ്ങളിൽ മലയാളികൾ അടക്കമുള്ളവർ ആശ്രയിക്കുന്ന നിരവധി ഹോട്ടലുകളാണ് ശനിയാഴ്ച മുതൽ ലോക്ഡൗൺ അവസാനിക്കുന്നതുവരെ പ്രവർത്തനം നിർത്തിയത്. മറ്റു ഹോട്ടലുകൾ അടച്ചതിനാൽ പ്രതിസന്ധിയിലും തുറന്ന് പ്രവർത്തിക്കുന്നവയിൽ ആവശ്യത്തിന് ഭക്ഷണം കിട്ടാത്ത അവസ്ഥയുമുണ്ട്.
പെരുന്നാൾകാല ലോക്ഡൗൺ ഹോട്ടലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. രാത്രി ഏഴോടെ രാത്രിസഞ്ചാര വിലക്ക് ആരംഭിക്കുന്നതിനാൽ ആറരക്കു മുമ്പ് തന്നെ സ്ഥാപനങ്ങൾ അടച്ച് ജീവനക്കാർ താമസസ്ഥലങ്ങളിലെത്തേണ്ടതുണ്ട്. വൈകുന്നേരം നാലോടെ ഹോട്ടലുകൾ തുറക്കുമെങ്കിലും ഉപഭോക്താക്കൾ അഞ്ചിന് ശേഷമാണ് എത്തുന്നത്. വൈകുന്നേരം ആറിന് ശേഷമെത്തുന്നവർക്ക് ഭക്ഷ്യവിഭവങ്ങൾ നൽകാനും കഴിയുന്നില്ല.
ആറരക്കുമുമ്പുതന്നെ അടക്കേണ്ടിവരുന്നതിനാൽ ഭക്ഷ്യ വിഭവങ്ങൾ പാഴായിപ്പോകുന്നതായും ഇത് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായും ഹോട്ടൽ ഉടമകൾ പറയുന്നു.ലോക്ഡൗണിനിടയിലും ഹോട്ടൽ തുറക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച വ്യാപാരമില്ലെന്ന് റൂവിയിലെ പ്രമുഖ ചെറുകിട ഹോട്ടലായ അൽ ൈഫലാക് റസ്റ്റാറൻറ് മാനേജിങ് ഡയറക്ടർ കെ.കെ. അബ്ദുറഹീം പറഞ്ഞു. തങ്ങൾക്ക് വ്യാപാരത്തിന് മൂന്നു മണിക്കൂർ മാത്രമാണ് ലഭിക്കുന്നതെന്നും ആളുകൾ ഭീതികാരണം പുറത്തിറങ്ങാത്തതിനാൽ ഉപഭോക്താക്കളുടെ എണ്ണം കണക്കാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇൗ മാസം 15ഓടെ വ്യാപാരം സാധാരണഗതി പ്രാപിച്ചില്ലെങ്കിലും നഷ്ടമില്ലാതെ മുേന്നാട്ടുകൊണ്ടുപോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.
റൂവിയടക്കമുള്ള നഗരങ്ങളിലെ നിരവധി ചെറുകിട ഹോട്ടലുകളും കഫറ്റീരിയകളും റമദാൻ കാലത്ത് തുറന്നു പ്രവർത്തിച്ചിരുന്നില്ല. രാത്രി ഒമ്പതു മണിവരെ പ്രവർത്തനാനുവാദം ഉണ്ടായിട്ടുേപാലും തുറക്കാത്തവയാണ് മിക്കതും.
അഞ്ചു മണിക്കൂർ നേരത്തേക്ക് സ്ഥാപനം തുറന്നാൽ വൻ നഷ്ടമായിരിക്കുമെന്ന് കണക്കുകൂട്ടിയാണ് ഇവരിൽ പലരും റമദാനിൽ അടച്ചിടാൻ തീരുമാനിച്ചത്. കോവിഡ് പ്രതിസന്ധി കാരണം നാട്ടിൽ പോകാൻ കഴിയാത്തതിനാൽ ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റും ജോലിയില്ലാതെ ഇരിക്കുകയാണ്.
ഇതെല്ലാം റമദാൻ അടക്കമുള്ള കാലങ്ങളിൽ ഭക്ഷണത്തിന് ചെറുകിട ഹോട്ടലുകളെയും കഫറ്റീരിയകളെയും ആശ്രയിക്കുന്ന പ്രവാസികളെയാണ് ബാധിക്കുന്നത്. ഇവരിൽ പലർക്കും താമസ ഇടങ്ങളിൽ ഭക്ഷണം പാകംചെയ്യാൻപോലും സൗകര്യമില്ലാതിനാൽ ഇഫ്താറിനും രാത്രിഭക്ഷണത്തിനും പ്രയാസം അനുഭവിക്കുന്നുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.