അങ്ങാടിയൻസ് ഈദ് സംഗമം
text_fieldsവടകര താഴെ അങ്ങാടിക്കരുടെ കൂട്ടായ്മ അങ്ങാടിയൻസ് സലാലയിൽ സംഘടിപ്പിച്ച ഈദ് സംഗമം
സലാല: വടകര താഴെ അങ്ങാടിക്കരുടെ കൂട്ടായ്മ അങ്ങാടിയൻസ് സലാലയിൽ സംഘടിപ്പിച്ച ഈദ് സംഗമം ചെയർമാൻ ഹാരിസ് മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.പി. അസ്ലം ഈദ് സന്ദേശം നൽകി.
കുട്ടികൾക്കും കുടുംബിനികൾക്കുമുള്ള വിവിധ മൽസരം നടന്നു. സാഹർ അനസ്, മുഹമ്മദ് സുനീർ, അമീൻ അൻസാർ, റിഫ മറിയം, ഫാത്തിമ തഫൂൽ, വസീം, സബ്ന അനസ്, സൗദ മുനവ്വിർ, നാദിയ അസ്മീർ എന്നിവർ വിജയികളായി.
ലോഗോ നിർമാണത്തിനുള്ള സമ്മാനം ഹംന ഫാത്തിമക്ക് കൈമാറി.
കെ.എം. നാസർ, റജ അൻസാർ, മുബീനാ അസ്മീർ, നൈലാ സലീം, വസീം, റിഫാ മറിയം എന്നിവർ ഗാനങ്ങൾ ആലപിച്ചു. അസ്മീർ റീസ് നന്ദി പറഞ്ഞു. ഗ്രൂപ് അഡ്മിൻ മുനവ്വിർ മത്സരങ്ങൾ നിയന്ത്രിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.