പെരുന്നാൾ സമയത്ത് ഒത്തുചേരലുകൾ ഒഴിവാക്കിയില്ലെങ്കിൽ നടപടി –ആർ.ഒ.പി
text_fieldsമസ്കത്ത്: പെരുന്നാൾ സമയത്ത് ഒത്തുചേരലുകളും കൂട്ടംകൂടലുകളും ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം നടപടിയെടുക്കുമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കണമെന്ന സുപ്രീം കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിെൻറയും നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി രോഗബാധ കുത്തനെ ഉയരാൻ കാരണം അനധികൃത ഒത്തുചേരലുകളാണെന്നും ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. ശർഖിയ ഒത്തുചേരലിൽ പെങ്കടുത്തവരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്ത് നിയമ നടപടികൾക്കായി കൈമാറിയിരുന്നു.
നിയമ ലംഘനങ്ങളെ കുറിച്ച വിവരങ്ങൾ 24569186/ 24569183 എന്നീ നമ്പറുകളിൽ അറിയിക്കണം. അത് സാമൂഹികവും ധാർമികവുമായ ഉത്തരവാദിത്തമാണ്. സമൂഹത്തിെൻറ സുരക്ഷയെ മുൻനിർത്തി റമദാനിലും പെരുന്നാൾ കാലത്തും അനധികൃത ഒത്തുചേരലുകളിൽനിന്ന് മാറിനിൽക്കണമെന്നും ആർ.ഒ.പി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.