കോവിഡ് വാക്സിൻ ഒന്നാം ഡോസെടുത്തത് 85 ശതമാനം പേർ
text_fieldsമസ്കത്ത്: ടാർഗറ്റ് ചെയ്ത ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേർ ഒന്നാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 30,65,137 ആളുകളാണ് ആദ്യ ഡോസ് വാക്സിൻ എടുത്തത്. രണ്ട് ഡോസ് കുത്തിവെപ്പെടുത്ത ആളുകൾ 2614000 ആണ്. ഇത് 73 ശതമാനം വരും. രാജ്യത്ത് ആകെ വാക്സിൻ നൽകിയവരുടെ എണ്ണം 5,679,000 ആണ്. വിദേശികൾക്കടക്കം വിവിധ ഗവർണറേറ്റുകളിൽ വാക്സിൻ വിതരണം ഉൗർജിതമാക്കി. മസ്കത്ത് ഗവർണറേറ്റിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ ഞായറാഴ്ച വാക്സിൻ നൽകിത്തുടങ്ങി. വ്യാഴാഴ്ചവരെ ഇവിടെനിന്ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരുമണിവരെ വാക്സിൻ എടുക്കാം. മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് വാക്സിൻ നൽകുന്നത്. തറാസൂദ് ആപ് വഴിയോ https://covid19.moh.gov.om ലൂടെയോ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.