എൽദോ മോർ ബസ്സേലിയോസ് ബാവ ഓർമ പെരുന്നാൾ
text_fieldsസക്കറിയസ് മാർ പിലാക്സിനോസ്
മസ്കത്ത്: കോതമംഗലത് കബർ അടക്കിയിരിക്കുന്ന പരിശുദ്ധനായ എൽദോ മോർ ബസ്സേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ബുധൻ, വ്യാഴം ദിവസങ്ങൾ മസ്കത്ത് സെന്റ് മേരീസ് യാക്കോബയാ സുറിയാനി ഇടവകയിൽ നടക്കും. പെരുന്നാളിന് നേതൃത്വം നൽകാൻ ഒമാന്റെ ചുമതലയുള്ള സക്കറിയസ് മാർ പിലാക്സിനോസ് തിരുമേനി ബുധനാഴ്ച ഒമാനിൽ എത്തും വ്യാഴാഴ്ച വൈകിട്ട് ഏഴ് മണി മുതൽ നടക്കുന്ന വിശുദ്ധ മൂന്നിൻമേൽ കുർബാനക്ക് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. കുര്യൻ പുതിയ പുരയിടത്തിൽ, ഫാ. ഏലിയാസ് എബ്രഹാം എന്നിവർ സഹകർമ്മികാർ ആയിരിക്കും. പെരുന്നാൾ റാസാ, 10, 12 ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, ആശിർവാദം എന്നിവ ഉണ്ടായിരിക്കുമെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.