ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsമസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ പ്രഥമ ജനറൽബോഡി യോഗം വിയിലുള്ള ഉഡുപ്പി ഹോട്ടലിൽ നടന്നു. പ്രസിഡന്റ് നജീബ് കെ. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഒമാനിലുള്ള തൃശൂര്‍ ജില്ലക്കാരായ ആളുകളെ ഒരുമിപ്പിക്കുകയും അതിലൂടെ തൃശൂരിന്റെ സാംസ്കാരിക പൊലിമ ഒമാന്റെ മണ്ണില്‍ കൂടുതല്‍ ഊഷ്മളമാക്കി തീര്‍ക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഒമാന്‍ തൃശൂര്‍ ഓര്ഗനൈസേഷന് എന്ന സംഘടന പ്രവര്‍ത്തിച്ചു വരുന്നത്.
കോവിഡ് കാലഘട്ടത്തിലും ഷഹീന് ദുരിതബാധിതര്‍ക്കും സഹായസഹകരണങ്ങള്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും രക്തദാനം പോലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും കഴിഞ്ഞിട്ടുണ്ടെന്നും തുടര്‍ന്നും ഇത്തരത്തിലുള്ള സേവന പദ്ധതികളുമായി മുന്നോട്ടു പോകുവാന്‍ ഒമാന്‍ തൃശൂര്‍ ഓര്ഗനൈസേഷന് മുന്‍നിരയില്‍ ഉണ്ടാകുമെന്നും വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ വാസുദേവന്‍ തളിയറ അറിയിച്ചു. ട്രഷറര്‍ അഷ്റഫ് വാടാനപ്പള്ളി വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. നജീബ് കെ മൊയ്തീന്റെ നേതൃത്വത്തില്‍ 2023-2025 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: നസീര്‍ തിരുവത്ര (പ്രസി.), അഷറഫ് വാടാനപ്പള്ളി (സെക്ര.), വാസുദേവന്‍ തളിയറ (ട്രഷ.), സിദ്ദീഖ് കുഴിങ്ങര, സുനീഷ് ഗുരുവായൂര്‍, ജയശങ്കര്‍ പല്ലിശ്ശേരി (വൈ. പ്രസി.), ഹസന് കേച്ചേരി, ബിജു അമ്പാടി, സലിം മുതുവമ്മേല്‍ (ജോ. സെക്ര.) വാസുദേവന്‍ തളിയറ നന്ദി പറഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.