'ഷോക്കടി' വൈദ്യുതി ബില്ലുകൾ പരിഹരിക്കാൻ നടപടി
text_fieldsമസ്കത്ത്: കഴിഞ്ഞ ഏതാനും മാസങ്ങളായി ചില ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അമിത വൈദ്യുതി ബിൽ പരാതി പരിഹരിക്കാൻ അധികൃതർ ശ്രമം ആരംഭിച്ചു. സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധമായി വന്ന പരാതികൾക്കെതിരെ പുതുതായി രൂപവത്കരിച്ച അതോറിറ്റി േഫാർ പബ്ലിക് സർവിസ് െറഗുലേഷൻ ആണ് നടപടികൾ ആരംഭിച്ചത്.
എല്ലാ വൈദ്യുതി വിതരണ കമ്പനികളും ഉപഭോക്താക്കളുടെ വൈദ്യുതി ബിൽ സംബന്ധമായ പരാതികൾക്ക് മറുപടി നൽകണമെന്നും അവരെ സംതൃപ്തരാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതുവരെ വൈദ്യുതി സേവനം നിർത്തരുതെന്നും നിർദേശമുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ വൈദ്യുതി ബില്ലുകൾ പെ െട്ടന്ന് വർധിച്ചതായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരാതികൾ ഉയർന്നിരുന്നു. മാസാമാസം മീറ്റർ റീഡിങ് ശരിയായ രീതിയിൽ എടുക്കുന്നില്ലെന്നതാണ് പ്രധാന കാരണമായി പറയുന്നത്.
തെൻറ കഴിഞ്ഞമാസങ്ങളിലെ വൈദ്യുതി ബില്ലുകൾ അകാരണമായി വർധിച്ചപ്പോൾ വൈദ്യുതി വിതരണ കമ്പനിയുമായി ബന്ധപ്പെട്ടതായി ഒരു ഉപഭോക്താവ് സമൂഹ മാധ്യമത്തിൽ പറഞ്ഞു. പക്ഷേ, വിഷയത്തിൽ ശരിയായ മറുപടി ലഭിച്ചിട്ടില്ല. വൈദ്യുതി ബില്ലുണ്ടാക്കുന്നതിൽ എന്തു മാനദണ്ഡമാണ് ഉപയോഗിക്കുന്നത് എന്നറിയണം. പ്രത്യേകിച്ചും കാലയളവിെൻറ വിഷയത്തിൽ. വൈദ്യുതി ബില്ലിെൻറ മാനദണ്ഡങ്ങൾ വിലയിരുത്തണം. അതോടൊപ്പം, ബിൽ കാലയളവ് വ്യത്യസ്തമാകാൻ പാടി ല്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് കൂടുതൽ സുതാര്യമാവുകയും സേവന സംബന്ധമായ വ്യക്തത ബില്ലുകളിൽ ആവശ്യമാണെന്നും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.
വൈദ്യുതി വിതരണ സേവനങ്ങൾ നടത്തുന്ന എല്ലാ കമ്പനികളുടെയും ബില്ലുകൾക്ക് ഏകീകൃത രൂപം ആവശ്യമാണ്. മാസംതോറും കമ്പനികൾ തങ്ങളെ മീറ്റർ റീഡിങ് അറിയിക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്. ചില ഉപഭോക്താക്കൾ ഉയർന്ന വൈദ്യുതി ബില്ലുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പരാതികൾ സൂക്ഷ്മമായി പരി േശാധിച്ചുവരുകയാണെന്ന് അതോറിറ്റി അധികൃതർ വ്യക്തമാക്കി.
എല്ലാ രീതിയിലുമുള്ള പരാതികളും പരിശോധിക്കാൻ പ്രത്യേക നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പരാതികൾ പരിഹരിക്കാൻ വൈദ്യുതി കമ്പനികൾക്ക് സമയ പരിധിയും നൽകും. വൈദ്യുതി ബില്ലുകളിൽ പരാതികളുള്ളവർക്ക് സേവനം നൽകുന്ന കമ്പനിയിൽ പരാതികൾ നൽകാവുന്നതാണ്. കമ്പനി അധികൃതർ പരാതികൾക്ക് മറുപടി നൽകിയിരിക്കണം. ബിൽ വിവരങ്ങളും ബില്ലുകൾ കണക്ക് കൂട്ടിയ രീതിയും മറ്റും ഉപഭോക്താവിന് വ്യക്തമാക്കികൊടുക്കുകയും വേണം. ഇത് ഉപഭോക്താവിെൻറ അവകാശമാണെന്നും അതോറിറ്റി വ്യക്തമാക്കി.
വിതരണ കമ്പനികളിൽനിന്ന് സംതൃപ്തമായ മറുപടി ലഭിച്ചില്ലെങ്കിൽ അതോറിറ്റിക്ക് പരാതി നൽകാവുന്നതാണ്. പരാതികളുള്ള ബില്ലുകൾ വൈദ്യുതി വിതരണ കമ്പനികൾ പുനഃപരിശോധന നടത്തണം. ഉപഭോഗം വർധിച്ചതു കാരണമാണോ വൈദ്യുതി ബില്ലുകൾ കൂടിയത് എന്ന് ഉറപ്പുവരുത്തണം. ഇൗ പ്രശ്നം പരിഹരിക്കാൻ വിതരണ കമ്പനികളിൽ ഒാഡിറ്റുകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.