പൗരന്റെ മോചനം; സുൽത്താന് നന്ദി അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ്
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു. ഇറാന്റെ തടവിൽനിന്ന് ഫ്രഞ്ച് പൗരനെ മോചിപ്പിക്കാൻ സുൽത്താനേറ്റ് നടത്തിയ ശ്രമങ്ങൾക്കാണ് നന്ദിയും അഭിനന്ദനവുമറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ് വിളിച്ചത്. ഒമാനും ഫ്രാൻസും തമ്മിലുള്ള ബന്ധം ഇരു നേതാക്കളും അവലോകനം ചെയ്തു. പൊതുതാൽപ്പര്യമുള്ള പ്രാദേശിക വിഷയങ്ങളും ചർച്ച ചെയ്തു.
രണ്ടു വർഷത്തോളം തടങ്കലിലായിരുന്ന ഫ്രഞ്ച് പൗരൻ ലൂയിസ് അർനൗഡിനെ ഒമാന്റെ ഇടപ്പെടലിനെത്തുടർന്ന് ഇറാൻ ദിവസങ്ങൾക്ക് മുമ്പ് മോചിപ്പിച്ചിരുന്നു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിലും പ്രചാണത്തിലും പങ്കെടുത്തുവെന്നാരോപിച്ച് 2022 സെപ്റ്റംബറിലാണ് 30 വയസുകാരനായ ലൂയിസ് അർനോഡിനെ ഇറാൻ അറസ്റ്റ് ചെയ്യുന്നതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.