Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​മ​ര്‍ജി​ങ് ടീം​സ്...

എ​മ​ര്‍ജി​ങ് ടീം​സ് ഏ​ഷ്യാ ക​പ്പ് ട്വ​ന്റി20; അഫ്ഗാനിസ്താനും ബം​ഗ്ലാ​ദേ​ശി​നും ജ​യം

text_fields
bookmark_border
cricket tournament
cancel
camera_alt

അ​മി​റാ​ത്ത് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ബം​ഗ്ലാ​ദേ​ശ്-​

ഹോ​ങ്കോ​ങ് മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്: എ​മ​ര്‍ജി​ങ് ടീം​സ് ഏ​ഷ്യാ ക​പ്പ് ട്വ​ന്റി20 ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് എ ​ടീ​മി​ന് വി​ജ​യം. അ​മി​റാ​ത്ത് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഹോ​ങ്കോ​ങ്ങി​നെ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് തോ​ൽ​പിച്ച​ത്. ടോ​സ്​ നേ​ടി​യ ബം​ഗ്ലാ​ദേ​ശ് ഹോ​ങ്കോ​ങ്ങി​നെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. 20 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 150 റ​ണ്‍സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് 18.2 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ജ​യം കാ​ണു​ക​യാ​യി​രു​ന്നു.

24 പ​ന്തി​ല്‍ 45 റ​ണ്‍സെ​ടു​ത്ത അ​ക്ബ​ര്‍ അ​ലി​യും 29 റ​ണ്‍സ് നേ​ടി​യ തൗ​ഹീ​ദ് ഹ്രി​ദോ​യി​യും 28 റ​ണ്‍സെ​ടു​ത്ത പ​ര്‍വേ​ഷ് ഹു​സൈ​ന്‍ ഇ​മാ​നു​മാ​ണ് ബം​ഗ്ലാ​ദേ​ശി​ന് വി​ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. നേ​ര​ത്തേ 61 പ​ന്തി​ല്‍ 85 റ​ണ്‍സെ​ടു​ത്ത ബാ​ബ​ര്‍ ഹ​യാ​ത്തി​ന്റെ ബാ​റ്റി​ങ് മി​ക​വി​ലാ​ണ് ഹോ​ങ്കോ​ങ് സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി 24 റ​ണ്‍സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റെ​ടു​ത്ത റി​പോ​ണ്‍ മ​ണ്‍ഡോ​ള്‍ മി​ക​ച്ച ബൗ​ളി​ങ് പു​റ​ത്തെ​ടു​ത്തു.

ഹോ​ങ്കോ​ങ്ങി​ന്റെ ഇ​ഹ്‌​സാ​ന്‍ ഖാ​ന്‍ നാ​ല് ഓ​വ​റി​ല്‍ 15 റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്താ​നോ​ട് ശ്രീ​ല​ങ്ക പൊ​രു​തി​ത്തോ​റ്റു. അ​ഫ്ഗാ​ൻ ഉ​യ​ർ​ത്തി​യ 166 റ​ൺ​സി​നെ​തി​രെ അ​വ​സാ​ന നി​മി​ഷംവ​രെ പൊ​രു​തി​യ ല​ങ്ക 11 റ​ൺ​സി​നാ​ണ് അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് ഒ​മാ​ന്‍ യു.​എ.​ഇ​യെ നേ​രി​ടും.വൈ​കു​ന്നേ​രം 5.30നാ​ണ് ഇ​ന്ത്യ എ-​പാ​കി​സ്താ​ന്‍ എ ​ടീ​മു​ക​ളു​ടെ പോ​രാ​ട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsCricket TournamentSports News
News Summary - Emerging Teams Asia Cup Twenty20-Afghanistan and Bangladesh wins
Next Story