മസ്കത്തിന് ഇന്ന് മുതൽ ക്രിക്കറ്റ് പൂരം
text_fieldsമസ്കത്ത്: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പടർത്തി എമര്‍ജിങ് ടീംസ് ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും. അമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ ഈമാസം 27വരെയാണ് മത്സരങ്ങൾ നടക്കുക. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് എ ടീം ഹോംങ്കോങ്ങിനെ നേരിടും. വൈകീട്ട് 5.30ന് ശ്രീലങ്ക എ ടീം അഫ്ഗാനിസ്താന് എ ടീമുമായി ഏറ്റുമുട്ടും. 19ന് ഉച്ചക്ക് ഒരു മണിക്ക് ഒമാന്‍ യു.എ.ഇയിയെ നേരിടും. വൈകുന്നേരം 5.30നാണ് ഇന്ത്യ എ പാകിസ്താന് എ ടീമുകളുടെ പോരാട്ടം.
ഗ്രൂപ് എ യിൽ ശ്രീലങ്ക എ, ബംഗ്ലാദേശ് എ, അഫ്ഗാനിസ്താൻ എ, ഹോങ്കോങ് എന്നീ ടീമുകളും ഗ്രൂപ് ബിയിൽ ഇന്ത്യ എ, പാകിസ്താൻ എ, ഒമാൻ, യു.എ.ഇ ടീമുകളുമാണുള്ളത്. ഗ്രൂപ് എ യിലെ ചാമ്പ്യന്മാരും ഗ്രൂപ് ബി യിലെ രണ്ടാം സ്ഥാനക്കാരും തമ്മിൽ 25ന് ഒരു മണിക്ക് ആദ്യ സെമിയും വൈകുന്നേരം 5.30ന് ഗ്രൂപ് എ യിലെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ് ബി യിലെ ചാമ്പ്യന്മാരുമായി രണ്ടാം സെമിയും നടക്കും. 27ന് വൈകുന്നേരം 5.30 നാണ് ഫൈനൽ. ടൂർണമെന്റിനുള്ള ഒമാൻ ടീമനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓള് റൗണ്ടര്‍ ആഖിബ് ഇല്യാസ് ആണ് ക്യാപ്റ്റൻ. സീഷാന്‍ മഖ്സൂദ്, അയാന് മുഹമ്മദ് ഖാന്, സിത്ഥാര്ത്ത്, ശുഐബ് ഖാന്, ജിതേന്ദര്‍ സിങ്, റഫീഉല്ലാഹ്, കശ്യപ് കുമാര്‍, മുഹമ്മദ് മുസഹിര് റാസ, ഖാലിദ് കൈല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമിലുൾപ്പെട്ടിട്ടുണ്ട്.
ടിക്കറ്റിന് ‘ബൈ വൺ, ഗെറ്റ് വൺ’ ഓഫറുമായി ഒ.സി.എ
മസ്കത്ത്: രാജ്യത്തെ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയുമായി ഒമാൻ ക്രിക്കറ്റ് അസോസിയേഷഷൻ (ഒ.സി.എ). അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ വെള്ളിയാഴ്ച മുതൽ നടക്കുന്ന മത്സരങ്ങളിലേക്ക് ഒരു ടിക്കറ്റിന് രണ്ടുപേർക്ക് പ്രവേശനം അനുവദിക്കുന്ന ‘ബൈ വൺ, ഗെറ്റ് വൺ’ ഓഫർ പ്രഖ്യാപിച്ചു.
മത്സരങ്ങളിലേക്ക് കൂടുതൽ കാണികളെ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. https://muscat.platinumlist.net/event-tickets/94813/mens-t20-emerging-teams-asia-cup-2024 എന്ന ലിങ്കിലൂടെ ടിക്കറ്റ് സ്വന്തമാക്കാമെന്ന് ഒ.സി.എ അറിയിച്ചു. ജനറൽ സ്റ്റാൻഡ് വിഭാഗത്തിൽ മാത്രമായിരിക്കും ഈ ഓഫർ. മലയാളികളുൾപ്പെടെ നിരവധിപേർ ഇതിനകം ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.