Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​മ​ര്‍ജി​ങ് ടീം​സ്...

എ​മ​ര്‍ജി​ങ് ടീം​സ് ഏ​ഷ്യ ക​പ്പ് ട്വ​ന്റി20: ശ്രീ​ല​ങ്ക​ക്ക് ജ​യം, ഇ​ന്ത്യ​യും ഒ​മാ​നും ഇ​ന്ന് ക​ള​ത്തി​ൽ

text_fields
bookmark_border
match
cancel
camera_alt

ഹോ​ങ്കോ​ങ്-​ശ്രീ​ല​ങ്ക മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്: എ​മ​ര്‍ജി​ങ് ടീം​സ് ഏ​ഷ്യ ക​പ്പ് ട്വ​ന്റി20 ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റി​ല്‍ അ​ഞ്ചാം മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​ന്‍ എ ​ടീം വി​ജ​യി​ച്ചു. ഹോ​ങ്കോ​ങ്ങി​നെ 42 റ​ണ്‍സി​നാ​ണ് തോ​ൽ​പ്പി​ച്ച​ത്.

ടോ​സ് നേ​ടി​യ ഹോ​ങ്കോ​ങ് ശ്രീ​ല​ങ്ക​യെ ബാ​റ്റി​ങ്ങി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ശ്രീ​ല​ങ്ക 178 റ​ണ്‍സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ഹോ​ങ്കോ​ങി​ന് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 136 റ​ൺ​സെ​ടു​ക്കാ​നാ​ണ് ​ക​​ഴി​​ഞ്ഞ​ത്. 44 പ​ന്തി​ല്‍ 56 റ​ണ്‍സെ​ടു​ത്ത യ​ഷൂ​ദ​യാ​ണ് ല​ങ്ക​ക്ക് പൊ​രു​താ​വു​ന്ന സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്.

ഹോ​ങ്കോ​ങ്ങി​ന് വേ​ണ്ടി അ​തീ​ഖ് ഇ​ഖ്ബാ​ല്‍ നാ​ല് ഓ​വ​റി​ല്‍ 26 റ​ണ്‍സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. 31 പ​ന്തി​ല്‍ 44 റ​ണ്‍സെ​ടു​ത്ത യാ​സിം മു​ര്‍താ​സ​യാ​ണ് ടീ​മി​ന്റെ ടോ​പ്പ് സ്കോ​റ​ര്‍. ബാ​ബ​ര്‍ ഹ​യാ​ത്ത് (41 പ​ന്തി​ല്‍ 38) മി​ക​ച്ച പി​ന്തു​ണ ന​ല്‍കി. ശ്രീ​ല​ങ്ക​ക്ക് വേ​ണ്ടി നി​പു​ന്‍ റ​ന്‍സി​ക മൂ​ന്ന് ഓ​വ​റി​ല്‍ 17 റ​ണ്‍സി​ന് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഇ​ഷാ​ന്‍ മ​ലിം​ഗ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

ടൂ​ർ​ണ​മെ​ന്റി​ൽ ഒ​മാ​ന്‍ ഇ​ന്ന് പാ​കി​സ്താ​ന്‍ എ ​ടീ​മി​നെ നേ​രി​ടും. ആ​മി​റാ​ത്തി​ലെ ഒ​മാ​ന്‍ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ല്‍ ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്കാ​ണ് മ​ത്സ​രം. ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ തോ​റ്റ ഇ​രു ടീ​മു​ക​ളും ക​ന്നി വി​ജ​യം തേ​ടി​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. വൈ​കീ​ട്ട് 5.30ന് ​ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ എ ​ടീം യു.​എ.​ഇ​യെ നേ​രി​ടും. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക്കാ​നാ​യ​തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​രു ടീ​മു​ക​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSports NewsEmerging Teams Asia Cup Twenty20
News Summary - Emerging Teams Asia Cup Twenty20- Sri Lanka wins- India and Oman is ready for the match
Next Story