സ്വദേശികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് പ്രാധാന്യം നൽകും
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതമിെൻറ അധ്യക്ഷതയിൽ ബൈത്തുൽബർക്ക കൊട്ടാരത്തിൽ മന്ത്രിസഭ യോഗം നടന്നു. സുൽത്താൻ അധികാരമേറ്റതിെൻറ ഒന്നാം വാർഷികമായിരുന്നു തിങ്കളാഴ്ച. ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് നല്ല ഭാവിയിലേക്കുള്ള രാജ്യത്തിെൻറ യാത്രയുടെ പുതിയ അധ്യായത്തിനാണ് വാർഷിക ദിനത്തിൽ തുടക്കമായതെന്ന് സുൽത്താൻ ഹൈതം പറഞ്ഞു.
രാജ്യത്തിെൻറ അടുത്തഘട്ട വികസനത്തിനുള്ള മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പുതിയ അടിസ്ഥാന നിയമത്തിന് രൂപം നൽകിയതെന്ന് സുൽത്താൻ യോഗത്തിൽ പറഞ്ഞു. ഭാവിയെ കുറിച്ച കാഴ്ചപ്പാടുകൾക്കും പ്രതീക്ഷകൾക്കും അനുസരിച്ചുള്ള പുതിയ നിയമം വഴി അധികാര കൈമാറ്റത്തിന് സുഗമവും ഭദ്രവുമായ രീതി നിലവിൽ വരുകയും ചെയ്യും. സർക്കാറിെൻറ പ്രവർത്തന മികവ് വിലയിരുത്തുന്നതിനായി കൃത്യതയാർന്ന സംവിധാനത്തിനാണ് അടിസ്ഥാന നിയമം സംബന്ധിച്ച ഉത്തരവ് വഴി രൂപം നൽകിയിട്ടുള്ളത്. ജനങ്ങളുടെ അഭിപ്രായത്തിന് പ്രാധാന്യമേറെയാണെന്നും സുൽത്താൻ പറയുന്നു.
അതിനാൽ മന്ത്രിമാരും അണ്ടർ സെക്രട്ടറിമാരും തങ്ങളുടെ വിഭാഗങ്ങളുടെ സേവനങ്ങൾ ലഭിക്കുന്ന പൗരന്മാരുമായി പതിവ് കൂടിക്കാഴ്ചകൾ നടത്തണം. ഇത്തരം കൂടിക്കാഴ്ചകളിൽ സർക്കാറിെൻറ നയനിലപാടുകളെ കുറിച്ച് വിശദീകരിച്ച് നൽകുകയും വേണം. അടുത്ത ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായിരിക്കും പ്രാധാന്യം നൽകുകയെന്നും സുൽത്താൻ പറഞ്ഞു. സർക്കാർ മേഖലയിൽ ആവശ്യത്തിനനുസരിച്ച് സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവരുകയാണെന്നും സുൽത്താൻ പറഞ്ഞു. കോവിഡ് വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങളും സുൽത്താൻ യോഗത്തിൽ അവലോകനം ചെയ്തു. സൗദി അറേബ്യയിൽ നടന്ന ജി.സി.സിയിലെ തീരുമാനങ്ങൾ ശുഭകരമാണെന്ന് വിലയിരുത്തിയ സുൽത്താൻ ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ പരസ്പരധാരണ വർധിപ്പിക്കാൻ അത് സഹായകരമാകുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.