എംപയർ പാർട്സ് വേൾഡ് ഗാലയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമസ്കത്ത്: വെസ്റ്റ്ലൈൻ ഗ്രൂപ് കമ്പനിയുടെ ആറാമത്തെ ഓട്ടോമൊബൈൽ സ്പെയർപാർട്സ് ഷോറൂമായ എംപയർ പാർട്സ് വേൾഡ് മസ്കത്തിലെ വ്യവസായിക ടൗൺഷിപ്പായ ഗാലയിൽ തുറന്നു.
വെസ്റ്റ്ലൈൻ യുനൈറ്റഡ് കഴിഞ്ഞ 15 വർഷമായി സ്പെയർപാർട്സ് വിപണനം നടത്തുന്നുണ്ടെന്നും യഥാർഥ സ്പെയർപാർട്സാണ് വിൽക്കുന്നതെന്നും ഡയറക്ടർ മണികണ്ഠൻ കോതോട്ട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജപ്പാൻ, കൊറിയൻ ഇന്ത്യൻ വാഹനങ്ങളായ ടൊയോട്ട, മിത്സുബിഷി, നിസാൻ, ഹ്യുണ്ടായ്, ഹിനോ, കിയ എന്നീ വാഹനങ്ങളുടെയും ഇന്ത്യൻ കമ്പനികളായ ടാറ്റ, അശോക് ലൈലാൻഡ് എന്നിവയുടെയും സ്പെയർ പാർട്സാണ് പ്രധാനമായും വിപണനം നടത്തുന്നത്.
വരുന്ന രണ്ടു വർഷത്തേക്ക് വലിയ പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വർഷം സലാലയിലും നിസ്വയിലും രണ്ടു ഷോറൂമുകൾകൂടി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകർക്ക് അനുകൂലമായ നിയമങ്ങളും നിയന്ത്രണങ്ങളും ലളിതമാക്കിക്കൊണ്ട് ഒമാൻ സംരംഭകർക്കായി തുറന്നിരിക്കുന്നതായി കമ്പനി സ്പോൺസർ ബദർ അൽ അംറി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ കമ്പനി ജനറൽ മാനേജർ ഓപറേഷൻസ് വിഭാഗം പ്രവീൺ കോതോട്ട്, ഡയറക്ടർ അബ്ദുല്ല സാല അലി അൽ ഹബ്സി, ജീവനക്കാർ, ഡീലർമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.