സ്വദേശികൾക്ക് തൊഴിലവസരം: കാമ്പയിനുമായി തൊഴിൽ മന്ത്രാലയം
text_fieldsമസ്കത്ത്: സ്വദേശികൾക്ക് സുസ്ഥിര തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുള്ള കാമ്പയിനുമായി തൊഴിൽ മന്ത്രാലയം.
'ബാദിർ' എന്ന പേരിലുള്ള കാമ്പയിൻ ശൂറാ കൗൺസിലിെൻറ ആരോഗ്യ പരിസ്ഥിതി കാര്യ കമ്മിറ്റി ചെയർമാൻ ഹിലാൽ ബിൻ ഹമദ് അൽ സർമിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
ഒമാൻ വിഷൻ-2040െൻറ ഏറ്റവും പ്രധാന ഘടകമായ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിെൻറ ഭാഗമായാണ് കാമ്പയിൻ.
സുസ്ഥിര തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ദേശീയ മാനവ വിഭവശേഷിക്കായുള്ള ആവശ്യകത ഉയർത്തുകയും ഭിന്നശേഷിക്കാർക്ക് തൊഴിൽ ഉറപ്പുവരുത്തുകയും തൊഴിൽ വിപണിക്ക് അനുസരിച്ച് തൊഴിലന്വേഷകരുടെ മികവ് വർധിപ്പിക്കുകയും കാമ്പയിെൻറ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.