റമദാൻ: തൊഴിൽ മേഖലയിലെ സമയക്രമം പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: റമദാനിലെ സർക്കാർ, സ്വകാര്യമേഖലയിലെ സമയക്രമം തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ ‘ഫ്ലെക്സിബിൾ’ രീതി അനുസരിച്ചായിരിക്കും ജോലിസമയം. സ്വകാര്യമേഖലയിലെ മുസ്ലിം ജീവനക്കാർ ദിവസവും ആറ് മണിക്കൂർ ജോലി ചെയ്യണം. ആഴ്ചയിൽ 30 മണിക്കൂറിൽ കൂടരുതെന്നും നിർദേശമുണ്ട്. ‘ഫ്ലെക്സിബിൾ’ സംവിധാനമനുസരിച്ച് സർക്കാർ മേഖലയിൽ രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാൽ, യൂനിറ്റ് മേധാവികൾക്ക് രാവിലെ ഏഴുമുതൽ ഉച്ച 12, എട്ട് മുതൽ ഉച്ച ഒരുമണി, ഒമ്പത് മുതൽ ഉച്ച രണ്ടു മണി, രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് എന്നിങ്ങനെയുള്ള തൊഴിൽ സമയക്രമം അനുസരിച്ച് തീരുമാനിക്കാമെന്നും അധികൃതർ അറിയിച്ചു.
തൊഴിൽ യൂനിറ്റിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിൽ വിദൂര ജോലിയും നടപ്പാക്കാം. അതേസമയം, സ്ഥാപനത്തിലെ ഹാജർ നില 50 ശതമാനത്തിൽ കുറയരുതെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.