കാലിയായുള്ള വിദേശ ട്രക്കുകൾക്ക് ഒക്ടോബർ 19നുശേഷം പ്രവേശന വിലക്ക്
text_fieldsമസ്കത്ത്: കാലിയായിവരുന്ന വിദേശ രജിസ്ട്രേഷനുള്ള ട്രെയിലറുകളും ട്രക്കുകളുമടക്കം വാഹനങ്ങളുടെ ഒമാനിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബർ 19നുശേഷം പൂർണ വിലക്ക് ഏർപ്പെടുത്തുമെന്ന് ഗതാഗത-വാർത്താവിനിമയ-വിവര സാേങ്കതിക മന്ത്രാലയം അറിയിച്ചു. ഇത്തരം വാഹനങ്ങൾക്ക് ഒമാനിൽ പ്രവേശിക്കാവുന്ന അവസാന തീയതി ഒക്ടോബർ 19 ആയിരിക്കും.
കഴിഞ്ഞ വർഷം ഒക്ടോബറിലെ മന്ത്രാലയത്തിെൻറ തീരുമാനപ്രകാരമാണ് നടപടി. ഇതനുസരിച്ച് ഒമാനിലേക്കുള്ള ഇത്തരം വാഹനങ്ങളുടെ പ്രവേശന പെർമിറ്റുകളുടെ എണ്ണത്തിൽ നിലവിൽ കുറവ് വരുത്തി വരുകയാണ്. പെർമിറ്റുകൾ അനുവദിക്കുന്നത് ഒക്ടോബർ പകുതിയോടെ പൂർണമായി നിർത്താനാണ് പദ്ധതി. കമ്പനികൾ ഒമാനിലെ ഗതാഗതരംഗത്ത് നിക്ഷേപം നടത്തുകയോ അല്ലെങ്കിൽ പ്രാദേശിക ഗതാഗത കമ്പനികളുമായി ബന്ധപ്പെടുകയോ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.