പക്ഷിക്ക് രക്ഷകരായി പരിസ്ഥിതി അതോറിറ്റി
text_fieldsമസ്കത്ത്: കഴുത്തിൽ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ലൈൻ ചുറ്റിപ്പിണഞ്ഞ് അവശനിലയിലായ പക്ഷിയെ പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷിച്ചു. ദയ്മാനിയത്ത് ഐലൻഡ്സ് നേച്ചർ റിസർവിലെ വന്യജീവി നിരീക്ഷകരാണ് പക്ഷിയെ രക്ഷിച്ചത്. കഴുത്തിൽ കുടുങ്ങിയിരുന്ന ലൈൻ നീക്കുകയും പിന്നീട് ആരോഗ്യനില പരിശോധിച്ച് വിട്ടയക്കുകയും ചെയ്തു. ജീവജാലങ്ങളുടെ മരണത്തിന് ഇടയാക്കാവുന്ന വസ്തുക്കൾ വലിച്ചെറിയരുതെന്നും സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ അവയുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും തയാറാകണമെന്നും പരിസ്ഥി അതോറിറ്റി അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.