ഇ.യു പ്രതിനിധികൾ യുദ്ധക്കപ്പൽ സന്ദർശിച്ചു
text_fieldsമസ്കത്ത്: യൂറോപ്യൻ യൂനിയന്റെ (ഇ.യു) പ്രതിനിധി സംഘം സുൽത്താൻ ഖാബൂസ് തുറമുഖത്തെ ഓപറേഷൻ അറ്റ്ലാന്റയുടെ നവറ യുദ്ധക്കപ്പൽ സന്ദർശിച്ചു.
യൂറോപ്യൻ യൂനിയൻ ഫോർ ഫോറിൻ അഫയേഴ്സ് ആൻഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധി ജോസെപ് ബോറെലും നിരവധി യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. മിഷൻ അറ്റ്ലാന്റക്ക് ഒമാൻ നൽകുന്ന തുടർച്ചയായ പിന്തുണക്ക് യൂറോപ്യൻ യൂനിയന്റെ ഉന്നത പ്രതിനിധി അഭിനന്ദനം അറിയിച്ചു.
പ്രതിനിധി സംഘത്തോടൊപ്പമുണ്ടായിരുന്ന ഒമാൻ രാഷ്ട്രീയ-വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തി ഒമാനി-യൂറോപ്യൻ ബന്ധത്തിന്റെ ആഴത്തെ കുറിച്ച് സംസാരിച്ചു. സമാധാനത്തിനും സുരക്ഷക്കും സൗകര്യമൊരുക്കുന്നതിനായി ഒമാൻ മറ്റു രാജ്യങ്ങളുമായി നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.