പശ്ചിമേഷ്യയുടെ ഭദ്രത: ഒമാെൻറ പങ്കിനെ പ്രകീർത്തിച്ച് യൂറോപ്യൻ യൂനിയൻ
text_fieldsമസ്കത്ത്: ഗൾഫ് മേഖലയുടെ ഭദ്രത ഉറപ്പാക്കുന്നതിലും പശ്ചിമേഷ്യയിലെ സമാധാനശ്ര മങ്ങളിലും ഒമാൻ വഹിക്കുന്ന പങ്കിനെ പ്രകീർത്തിച്ച് യൂറോപ്യൻ യൂനിയൻ. വിവിധ വിഷയങ്ങ ളിൽ ഒമാൻ പുലർത്തുന്ന നിർണായകവും നിഷ്പക്ഷവുമായ നിലപാടുകളും സമാധാന ശ്രമങ്ങൾക്ക് അടക്കം എന്നും സഹായകരമാണെന്ന് യൂറോപ്യൻ യൂനിയൻ ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ഡേവിഡ് മക്അലിസ്റ്റെർ യൂനിയെൻറ രാഷ്ട്രീയ പ്രസിദ്ധീകരണമായ ‘പാർലമെൻറി’ൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായ അറബ് മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഇൗ രാജ്യം എല്ലാവരുടെയും സുഹൃത്താണെന്ന് ലേഖനത്തിൽ പറയുന്നു. അറബ് മേഖലയിലെ നിരവധി സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള െഎക്യരാഷ്ട്രസഭയുടെ രാഷ്ട്രീയവും മാനുഷികപരവുമായ പ്രവർത്തനങ്ങളിൽ ഒമാൻ എല്ലാ കാലത്തും മികച്ച പിന്തുണയാണ് നൽകുന്നത്. വിജയകരമായ മധ്യസ്ഥതയിലൂടെ മേഖലയിലെ നിരവധി സംഘർഷങ്ങൾ ഒഴിവാക്കാൻ ഒമാന് സാധിച്ചിട്ടുണ്ട്. അതിനാൽ, ഒമാനെ അഭിനന്ദിക്കുന്നതായും എല്ലാ ശ്രമങ്ങൾക്കും യൂറോപ്യൻ യൂനിയെൻറ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും ഡേവിഡ് മക്അലിസ്റ്റെർ ലേഖനത്തിൽ പറയുന്നു.
ഇറാനും അമേരിക്കയും വൻശക്തി രാഷ്ട്രങ്ങളുമായും ഉണ്ടാക്കിയ ആണവകരാറിന് ഒമാൻ നിർണായക പങ്കാണ് വഹിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാഥമിക ചർച്ചകൾക്ക് മസ്കത്താണ് ആതിഥേയത്വം വഹിച്ചത്. പശ്ചിേമഷ്യയിൽ സമാധാനം യാഥാർഥ്യമാക്കാൻ ഒമാൻ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനാർഹമാണ്. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറയും ഒമാൻ സന്ദർശനം പശ്ചിമേഷ്യൻ സമാധാന പ്രക്രിയയിൽ ഒമാൻ വഹിക്കുന്ന നിർണായക പങ്കാളിത്തത്തിന് തെളിവാണ്. യൂറോപ്യൻ യൂനിയൻ ഒമാനെ വിശ്വസ്തനായ പങ്കാളിയും ഇടനിലക്കാരനുമായാണ് കാണുന്നതെന്നും മക്അലിസ്റ്റെർ പറയുന്നു. പ്രാദേശികവും അന്തർദേശീയവുമായ വിദേശബന്ധങ്ങളിൽ ഒമാൻ പുലർത്തുന്ന സന്തുലിത സമീപനവും അഭിനന്ദനാർഹമാണെന്ന് ലേഖനം പറയുന്നു. ഇറാനുമായി നല്ല ബന്ധം പുലർത്തുന്ന ഒമാൻ, ആഫ്രിക്കൻ മേഖലയുമായി തന്ത്രപ്രധാന ബന്ധങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പശ്ചിമേഷ്യയിലെ തന്നെ തന്ത്രപ്രധാന ചരക്കുഗതാഗത കേന്ദ്രമാകാൻ ഒരുങ്ങുന്ന ഒമാൻ ഇന്ത്യയും ചൈനയുമടക്കം ഏഷ്യൻ രാഷ്ട്രങ്ങളുമായും നല്ല വ്യാപാരബന്ധങ്ങൾ വളർത്തിയെടുത്തിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങളിലെ ആശ്രിതത്വം കുറച്ച് എണ്ണയിതര സമ്പദ്വ്യവസ്ഥ വളർത്തിയെടുക്കാനുള്ള കാഴ്ചപ്പാടോടെ പദ്ധതികൾ ആവിഷ്കരിച്ച ഗൾഫ് മേഖലയിലെ ആദ്യ രാഷ്ട്രമാണ് ഒമാനെന്നും ലേഖനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.