ഇന്ത്യൻ നൃത്ത മത്സരത്തിൽ പ്രവാസി വിദ്യാർഥികൾക്ക് അഭിമാന നേട്ടം
text_fieldsമസ്കത്ത്: അഖില ഭാരതീയ ഗാന്ധർവ മഹാവിദ്യാലയ മണ്ഡൽ മുംബൈ നടത്തി വരുന്ന ഇന്ത്യൻ ക്ലാസിക്കൽ നൃത്തമത്സരത്തിൽ ഭരതനാട്യത്തിൽ മസ്കത്തിലെ വൈറ്റ് റോസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ വിവിധ ഗ്രേഡുകളിൽ ഡിസ്റ്റിങ്ഷനും ഫസ്റ്റ്ക്ലാസും നേടി മികച്ച നേട്ടം കൈവരിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് വൈറ്റ് റോസസ് വിദ്യാർഥികൾക്ക് നേട്ടം ലഭിച്ചത്. കുട്ടികളുടെ അർപ്പണബോധത്തിെൻറ ഫലമാണ് ഈ വിജയമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഗിരിജ ബക്കർ പറഞ്ഞു.
റെക്സ് റോഡിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് അങ്കണത്തിൽ നടന്ന അനുമോദന യോഗത്തിൽ ഗിരിജ ബക്കർ സ്വാഗതം പറഞ്ഞു. നൃത്താധ്യാപകൻ ആർ.എൽ.വി ബാബു മാസ്റ്റർ സംസാരിച്ചു. 2005 ൽ പ്രവർത്തനമാരംഭിച്ച ഇവിടെ ക്ലാസിക്കൽ ഡാൻസിന് പുറമെ വിവിധ സംഗീതോപകരണങ്ങളിലും പരിശീലനം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.