ബുർജീൽ ആശുപത്രിയിൽ കാർഡിയാക് കാത്ത് ലാബ് തുറന്നു
text_fieldsമസ്കത്ത്: ഒന്നാം വാർഷികത്തിെൻറ ഭാഗമായി അൽ ഖുവൈർ ബുർജീൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാത്ത് ലാബ് പ്രവർത്തനമാരംഭിച്ചു.
ആൻജിയോഗ്രാംസ്, ആൻജിയോ പ്ലാസ്റ്റി സ്റ്റെൻഡിങ്, ഹൃദയഭിത്തികളിലെ ദ്വാരങ്ങളും മറ്റു കുഴപ്പങ്ങളും പരിഹരിക്കുന്നതിനുള്ള സർജിക്കൽ ഇതര നടപടികൾ, പേസ്മേക്കർ സ്ഥാപിക്കൽ തുടങ്ങി വിവിധ ചികിത്സകൾക്ക് ഇൗ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും. രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പുവരുത്തുന്നതിനുള്ള തങ്ങളുടെ ഉത്തരവാദിത്തത്തിെൻറ ഭാഗമായാണ് പുതിയ സംവിധാനം ആരംഭിച്ചതെന്ന് വി.പി.എസ് ഹെൽത്ത്കെയർ ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആശുപത്രിയുടെ വികസന പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് കാത്ത് ലാബ് സൗകര്യം. മെഡിക്കൽ സേവനങ്ങൾ ശക്തിപ്പെടുത്തി ആരോഗ്യ പരിചരണ രംഗത്ത് ഉയർന്ന നിലവാരം കൈവരിക്കാൻ കാത്ത് ലാബ് സഹായകരമാകും. പാം മാളിൽ ബുർജീൽ മെഡിക്കൽ സെൻറർ പ്രവർത്തനമാരംഭിക്കുമെന്നും ഡോ. ഷംഷീർ പറഞ്ഞു. കൺസൽട്ടൻറ് ഇൻറർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. ആദിൽ അൽ റയാമി, പീഡിയാട്രിക് കാർഡിയോളജിസ്റ്റുമാരായ ഡോ. ഖൽഫാൻ അൽ സെെനെദി, ഡോ.ഇസ്മായിൽ അൽ അബ്രി, സ്പെഷലിസ്റ്റ് ഇൻറർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ.ലെവെന്ത് ഒാസ്ഡെമിർ, ഇേൻറണൽ മെഡിസിൻ കൺസൽട്ടൻറ് ഡോ.രാജൻ, ഇേൻറണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ഫ്രാൻസി എന്നിവരടങ്ങുന്നതാണ് ബുർജീൽ ആശുപത്രിയുടെ ഹൃദ്രോഗ ചികിത്സാ വിഭാഗം. അബൂദബി കേന്ദ്രമായ വി.പി.എസ് ഹെൽത്ത് കെയർ ഗ്രൂപ്പിെൻറ ഭാഗമായ ബുർജീൽ ആശുപത്രി കഴിഞ്ഞവർഷം ജൂലൈ 31നാണ് അൽ ഖുവൈറിൽ ഉദ്ഘാടനം ചെയ്തത്. സെവൻസ്റ്റാർ സൗകര്യങ്ങളോടെയുള്ള ഇവിടെ ലോകാത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.