മസ്കത്ത് ഇന്ത്യൻ സ്കൂൾ അധ്യാപകർക്ക് പരിശീലനം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യൻ സ്കൂൾ അധ്യാപകർക്കായി ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തെ വിവിധ േവദികളിലായി നടന്ന പരിശീലനം പ്രിൻസിപ്പൽ ഡോ. രാജീവ്കുമാർ ചൗഹാൻ ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് നേതൃത്വം നൽകാനെത്തിയ റിസോഴ്സ് വ്യക്തിത്വങ്ങളെ പ്രിൻസിപ്പൽ പരിചയപ്പെടുത്തി. അമേരിക്ക കേന്ദ്രമായുള്ള സർട്ടിഫൈഡ് സെയിൽസ് ആൻഡ് ചേഞ്ച് മാനേജ്മെൻറ് കൺസൽട്ടൻറായ ഡോ. ശങ്കർ രാമചന്ദ്രൻ സീനിയർ, മിഡിൽ സെക്ഷൻ അധ്യാപകർക്കുള്ള പരിശീലനത്തിന് നേതൃത്വം നൽകി.
മാനസിക സമ്മർദങ്ങളോടുള്ള പ്രതികരണം, സമയക്രമീകരണം, അധ്യാപക നിയമനത്തിലെ പ്രഫഷനൽ മികവ് എന്നീ മേഖലകളിൽ കൂടുതൽ അറിവ് പകരാൻ ഇദ്ദേഹത്തിെൻറ പരിശീലനക്ലാസിലൂടെ സാധിച്ചു. ഏഴാം ക്ലാസിൽ സയൻസ്, ടെക്നോളജി, എൻജിനീയറിങ്, കണക്ക് എന്നിവയിൽ അധിഷ്ഠിതമായ ‘സ്റ്റെം’ അധ്യാപന രീതി ആരംഭിക്കുന്നതിെൻറ ഭാഗമായ പരിശീലനത്തിന് മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദധാരിയും ഇൗ മേഖലയിലെ പരിശീലകനുമായ അവിക്ഷിത് സരസ് നേതൃത്വം നൽകി. പ്രൈമറി, പ്രീപ്രൈമറി വിഭാഗങ്ങളിലെ അധ്യാപകർക്കുള്ള പരിശീലനത്തിന് ഡോ.രാജീവ്കുമാർ ചൗഹാൻ, സ്കൂൾ കൗൺസിലർമാരായ ബബ്ളി ദേവരാജൻ, പ്രശോഭ് എന്നിവരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.