മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള പുതിയ നിബന്ധന പ്രതിഷേധാർഹം
text_fieldsസലാല: വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 48 മണിക്കൂര്‍ മുേമ്പ അനുമതിയെടുക്കണമെന്ന നിബന്ധനയിൽ കൈരളി സലാല പ്രതിഷേധിച്ചു.
വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹം പ്രവാസി സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ആത്മാർഥമായ പ്രയത്നവും സഹകരണവും കൊണ്ടാണ് ഇതുവരെ നാട്ടിലെക്കയച്ചിരുന്നത്. പുതിയ നിയമംമൂലം പലതരത്തിലുള്ള കടമ്പകളും ആശയക്കുഴപ്പങ്ങളും ഉടലെടുത്തിരിക്കുകയാണ്. മരണപ്പെട്ടാല്‍പോലും പ്രവാസിക്ക് നീതിലഭിക്കാത്ത ഇത്തരം ജനവിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ച് കാര്യങ്ങള്‍ പഴയപടി ആക്കണമെന്നും കൈരളി ആവശ്യപ്പെട്ടു.
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്നും ഈ വിഷയത്തിൽ പ്രവാസികൾക്കുള്ള ആശങ്ക ദൂരീകരിക്കണമെന്നും മൈത്രി സലാല എക്സിക്യൂട്ടിവ് ചേർന്ന് പ്രമേയം പാസാക്കി. ഇത് സംബന്ധിച്ച് പ്രവാസികാര്യമന്ത്രിക്കും, സി.എൻ. ജയദേവൻ എം.പിക്കും പരാതി നൽകാനും യോഗം തീരുമാനിച്ചു.
അനിത്ത് കുമാർ ആന്തുപറബിൽ, ചന്ദ്രബാബു ആലപ്പാട്, ബൈജു കൊല്ലം, ഷെഹനാസ് കോട്ടയം, രാജീവ്കൊല്ലം, സിബി നിഷാദ് തൃശൂർ എന്നിവരുടെ നേതൃത്വത്തിൽ യോഗം നടന്നു.
തുംറൈത്ത്: പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ രണ്ടു ദിവസം മുേമ്പ അനുമതിയെടുക്കണമെന്ന പുതിയ നിബന്ധനയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി- ടിസ പ്രസിഡൻറ് റസ്സൽ മുഹമ്മദ് പറഞ്ഞു. മൃതദേഹം നാട്ടിലയക്കൽ വൈകിപ്പിക്കാനും, ആശയക്കുഴപ്പങ്ങളുമുണ്ടാക്കാനും മാത്രമേ പുതിയ ഉത്തരവ് കൊണ്ട് പ്രയോജനമുണ്ടാവുകയുള്ളൂ. അതിനാൽ പുതിയ ഉത്തരവ് പിൻവലിച്ച് കാര്യങ്ങൾ പഴയ പടിയാക്കാൻ അധികാരികൾ നടപടികൾ എടുത്തില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.