യേശുദാസിന് ആദരവും കലാ–സംഗീത സംഗമവും 30ന്
text_fieldsമസ്കത്ത്: മലയാളികളുടെ കൂട്ടായ്മയായ ‘സോൾ ഒാഫ് മസ്കത്തി’െൻറ ആഭിമുഖ്യത്തിൽ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിനുള്ള ആദരവും കലാ സംഗീത സംഗമവും നവംബർ 30ന് ഖുറം ആംഫി തിയറ്ററിൽ നടക്കും. ജെ.എം.ടി എൻറർടെയിൻമെൻറ്സുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘ടുഗതർ വി കാൻ’ എന്ന ആശയത്തിലൂന്നി നടക്കുന്ന പരിപാടിയിൽ ദക്ഷിണേന്ത്യയിലെ ചലച്ചിത്ര കലാരംഗത്തെ പ്രമുഖ താരങ്ങളാകും അണിനിരക്കുക. ഒമാൻ കാൻസർ അസോസിയേഷനും പരിപാടിയുമായി സഹകരിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന പണം ഒമാൻ കാൻസർ അസോസിയേഷന് നൽകും. മുപ്പതിന് രാത്രി ഏഴിനാണ് പരിപാടി. ഏറെ വർഷങ്ങൾക്കുശേഷം യേശുദാസ് മസ്കത്തിൽ എത്തുന്നുവെന്നതാണ് പരിപാടിയുടെ ആകർഷണം.
ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം ജയറാം മുഖ്യാതിഥിയായിരിക്കും. ദേശീയ പുരസ്കാര ജേതാവ് സുരാജ് വെഞ്ഞാറമ്മൂട്, ചലച്ചിത്ര നടിമാരായ മംത മോഹൻദാസ്, ആശ ശരത്ത്, അപർണ ബാലമുരളി, ഗായിക റിമി ടോമി, മിനിസ്ക്രീൻ അവതാരകനായ മിഥുൻ എന്നിവരും പെങ്കടുക്കും. വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ, മസാല കോഫി ബാൻഡിെൻറ സംഗീത പരിപാടി എന്നിവയും മറ്റ് ആകർഷണങ്ങളായിരിക്കും.
മക്ക ഹൈപ്പർമാർക്കറ്റാണ് പരിപാടിയുടെ പ്രധാന പ്രായോജകർ. ടിക്കറ്റുകൾക്ക് 9353917, 98007987 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ സോൾ ഒാഫ് മസ്കത്ത് കോഒാഡിനേറ്റർ ശ്രീകുമാർ പി. നായർ, ജെ.എം.ടി എൻറർടെയിൻമെൻറ്സ് മാനേജർ ശ്രീജിനേഷ് രാജസേനൻ, കോഒാഡിനേറ്റർ വിപിൻ, ഇവൻറ് കോഒാഡിേനറ്റർ ദുഫൈൽ അന്തിക്കാട്, പ്രോഗ്രാം കോഒാഡിനേറ്റർ സുനിൽ മാടപ്പിള്ളി, ഡോ. രാജ്യശ്രീ, മക്ക ഹൈപ്പർമാർക്കറ്റ് പ്രതിനിധി റാഷിദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.