ഒമാനിലെ ഉപ്പള നിവാസികൾ ഒത്തുചേർന്നു
text_fieldsമസ്കത്ത്: ഒമാനിലെ ഉപ്പള നിവാസികളുടെ ഒത്തുചേരൽ ബർക്ക ഫാമിൽ നടന്നു. ‘ഉപ്പളയുടെ ഒാർമത്ത് 2017’ എന്ന പരിപാടിയിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം. അഷ്റഫ് മുഖ്യാതിഥിയായിരുന്നു. മംഗൽപാടി കമ്യൂണിറ്റി ഹെൽത്ത് സെൻറർ താലൂക്ക് ആശുപത്രി ആയി ഉയർത്തുക, 24 മണിക്കൂറും കിടത്തിചികിത്സ സൗകര്യം ലഭ്യമാക്കുക, ഡോക്ടർമാരുടെയും നഴ്സുകളുടെയും ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മംഗൽപാടി ജനകീയ വേദിയും മസ്കത്ത് ഉപ്പള കൂട്ടായ്മയും എ.കെ.എം. അഷ്റഫിന് നിവേദനം നൽകി.
നിവേദനത്തിലെ ആവശ്യങ്ങൾ സംബന്ധിച്ച് തുടർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അഷ്റഫ് ഉറപ്പുനൽകി. ഈ ആവശ്യം ഉന്നയിച്ച് സ്ഥലം എം.എൽ.എക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകുന്നതിെൻറ മുന്നോടിയായുള്ള ഒപ്പുശേഖരണത്തിെൻറ ഉദ്ഘാടനവും പ്രമുഖ വ്യവസായി അബ്ദുൽ ലത്തീഫ് ഉപ്പളയുടെ നേതൃത്വത്തിൽ നടന്നു. താജുദ്ദീൻ വടകര, റഹീം, മുജീബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും നിരവധി കലാ-കായിക മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. ഒമാനിൽനിന്ന് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയവരുടെ സംഗമവും പരിപാടിയിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.