ഇ^വിസ സംവിധാനം നിലവിൽ വന്നു; വിസാ നടപടിക്രമങ്ങൾ ഇനി ഒാൺലൈൻ
text_fieldsമസ്കത്ത്: വിസ അപേക്ഷകളുമായി ഒാഫിസുകൾ കയറിയിറങ്ങുന്നത് ഇനി പഴങ്കഥ. നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനുള്ള ഇ-വിസ സമ്പ്രദായം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. രാജ്യത്ത് അവധിക്കാലം ചെലവഴിക്കാനും ബിസിനസ് ആവശ്യത്തിനും എത്തുന്നവർക്കും മറ്റുമെല്ലാം ഏറെ സഹായകമാണ് പുതിയ സംവിധാനം. വിസക്കായി ഒാൺലൈൻ അപേക്ഷ സമർപ്പിക്കുന്നത് വഴി ബന്ധപ്പെട്ട ഒാഫിസുകളിലെ ക്യുവിെൻറ നീളം കുറയുമെന്നും ആർ.ഒ.പി ട്വിറ്ററിൽ അറിയിച്ചു.
www.evisa.rop.gov.om എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് ലഭിക്കുന്ന യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഏതുതരം വിസയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കണം. തുടർന്ന് പണവും ഒാൺലൈനായി അടക്കാം. ജി.സി.സി രാഷ്ട്രങ്ങളിൽ റെസിഡൻറ് വിസയുള്ള ഇന്ത്യക്കാർക്ക് ഇൗ സൗകര്യം ഏറെ സൗകര്യപ്രദമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റോഡതിർത്തികളിലെ നീണ്ട ക്യൂ പുതിയ സംവിധാനം
വരുന്നതോടെ ഒഴിവാകാനിടയുണ്ട്.
എല്ലാ സേവനങ്ങളും ഒരൊറ്റ സൈൻ ഇന്നിലൂടെ ലഭ്യമാക്കുന്നതിനായി കൂടുതൽ സേവനങ്ങൾ ഇതിൽ വൈകാതെ ഉൾപ്പെടുത്തും. പരിഷ്കരിച്ച ആർ.ഒ.പി വെബ്സൈറ്റും നിലവിൽ വന്നു. വിസാ നടപടിക്രമങ്ങൾ ഒാൺലൈനാക്കിയത് വിനോദസഞ്ചാരേമഖലക്കാകും കൂടുതൽ ഗുണപ്രദമാവുക. നിക്ഷേപകർക്കും സഞ്ചാരികൾക്കുമെല്ലാം ഗുണപ്രദമാകുന്ന ഇൗ സൗകര്യം രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണ പരിപാടികളെയും നേട്ടത്തിെൻറ ദിശയിലേക്ക് നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.