മുന്നാക്ക സംവരണം: വിധി ഏറെ നിരാശാജനകം - സലാല കെ.എം.സി.സി
text_fieldsമസ്കത്ത്: മുന്നാക്ക സംവരണം ശരിവെച്ച പരമോന്നത നീതിപീഠത്തിന്റെ വിധി ഏറെ നിരാശാജനകമാണെന്ന് സലാല കെ.എം.സി.സി പ്രസ്താവനയിൽ പറഞ്ഞു.
പിന്നാക്ക ജനവിഭാഗങ്ങളെ കൂടുതൽ ദുർബലമാക്കുന്ന ഈ നിലപാട് നീതിന്യായ വ്യവസ്ഥയിലെ കറുത്ത അധ്യായമാണ്. ഈ വിഷയത്തിൽ കേന്ദ്രത്തിൽ ബി.ജെ.പിയും കേരളത്തിൽ സി.പി.എമ്മും ഒരുമിച്ച് നിന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്.
സാമുദായിക സംവരണത്തിലൂടെ പിന്നാക്ക സമുദായങ്ങളെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയിലേക്ക് എത്തിക്കുക എന്ന ബൃഹത്തായ ലക്ഷ്യത്തിന് വിലങ്ങുതടിയാണ് വിധി. രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ കൂടുതൽ അവകാശങ്ങൾ ഇതിലൂടെ മറ്റുള്ളവർ കവർന്നെടുക്കും.
ഇതിനെതിരെ ഒരുമിച്ചു നിന്ന് ജനാധിപത്യപരമായ രീതിയിൽ പ്രതിരോധങ്ങൾ തീർക്കേണ്ടത് അനിവാര്യമാണെന്ന് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹി കൾ പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.