പെരുന്നാൾ; ബ്യൂട്ടി പാർലറുകളിൽ പരിശോധന
text_fieldsമസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ബ്യൂട്ടി പാർലറുകളിൽ പരിശോധന കാമ്പയിൻ തുടങ്ങി. കഴിഞ്ഞ ദിവസം വനിതസംഘം ബൗഷർ വിലായത്തിലെ ബ്യൂട്ടി പാർലറുകളിൽ പരിശോധിച്ചു. പെരുന്നാളിനോടനുബന്ധിച്ച് കൂടുതൽ സ്ത്രീകൾ ബ്യൂട്ടി പാർലറുകളിൽ എത്താൻ സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ട് എല്ലാ വിധ ഒരുക്കങ്ങളും നിർദേശങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. ബ്യൂട്ടി പാർലറുകളുടെ ഉടമകളെ സേവനങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ച് ബോധവത്കരിക്കുക എന്നതാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.