ഇന്ത്യൻ സ്കൂൾ അധ്യാപകരുമായി ആശയവിനിമയം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസി അധ്യാപക ദിനാചരണത്തിെൻറ ഭാഗമായി ഇന്ത്യൻ സ്കൂൾ അധ്യാപകരുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുമായും ഒാൺലൈനിൽ ആശയ വിനിമയം നടത്തി. അംബാസഡർ മുനു മഹാവർ സംസാരിച്ചു. അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയോടുള്ള ആദര സൂചകമായി ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് പരിപാടി തുടങ്ങിയത്.
മികച്ച അധ്യാപകനും രാജ്യതന്ത്രജ്ഞനുമായിരുന്നു പ്രണബ് മുഖർജിയെന്ന് അംബാസഡർ അനുസ്മരിച്ചു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ അധ്യാപകരുടെ സേവനങ്ങളെ ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ 'ടീച്ചേഴ്സ് ഫ്രം ഇന്ത്യ കാമ്പയിൻ' ആരംഭിച്ചതായി അംബാസഡർ പറഞ്ഞു. അംബാസഡറുടെ പ്രസംഗത്തിന് ശേഷം ഒമാനിൽ നിന്ന് സി.ബി.എസ്.ഇ അധ്യാപക അവാർഡുകൾ ലഭിച്ച അധ്യാപകരെ കുറിച്ച വിഡിയോ പ്രദർശിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവലും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.